മലപ്പുറത്ത്‌ വോട്ടിങ് യന്ത്രങ്ങൾ തകരാറിൽ; പോളിങ് വൈകി

മലപ്പുറം> ജില്ലയിൽ പലയിടത്തും വോട്ടിങ്ങ് യന്ത്രങ്ങൾ തകരാറിലായത് പോളിങ്ങിനെ ബാധിച്ചു. പലയിടത്തും മണിക്കൂറുകൾ വൈകിയാണ് പോളിങ് പുനരാരംഭിച്ചത്.

പെരിന്തൽമണ്ണ മങ്കടത്തിലെ അങ്ങാടിപ്പുറം തരകൻ സ്ക്കൂളിൽ വോട്ടിംഗ് മെഷിൻ തകരാറിലായി..മങ്കട മണ്ഡലത്തിൽ 140 ആം ബൂത്തിൽ മെഷിൻ മാറ്റിയ ശേഷം പോളിങ്ങ് പുനരാരംഭിച്ചു. മങ്കടയിലെ വെങ്ങാട് പഞ്ചായത്ത് ഓഫീസിനു സമീപം ദാറുൽ ഉലൂം മദ്രസയിലെ ബൂത്ത്164 A യിൽ വോട്ടിങ്ങ് മഷിനിൽ സമയം കാണാക്കാത്തതിനാൽ പോളിങ്ങ് നിർത്തിവെച്ചു.

മെഷിൻ മാറ്റിയതിന് ശേഷം വോട്ടിംഗ് തുടർന്നു. മേലാറ്റൂർചോലക്കുളം ടി.എം. ജേക്കബ് മെമ്മോറിയൽ സ്കൂളിലെ നാല് ബൂത്തുകളിലെ വോട്ടിട്ട് യന്ത്രം പണിമുടക്കി. അഞ്ച് ബൂത്തുകൾ സ്ഥാപിച്ചിരുന്നതിൽ ഒന്ന് മാത്രമാണ് പ്രവർത്തിച്ചത്. 3,3A, 4, 5, ബൂത്തുകളിലെ യന്ത്രമാണ് ഒരു മണിക്കൂറോളം തകരാറിയിലാത്. വെട്ടത്തൂർ എ യു പി എസ് 36 A വോട്ടിംഗ് യന്ത്രം തകരാറിലായി.



Credits Kerala || Deshabhimani ​Online ​News https://ift.tt/2PZBmmO

Comments

Archive

Contact Form

Send