പാനൂരിൽ ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ടു


കണ്ണൂർ> വോട്ടെടുപ്പിലെ തർക്കത്തിന്റെ തുടർച്ചയായുണ്ടായ സംഘർഷത്തിൽ മുസ്ലിം ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ടു. പാനൂർ പുല്ലൂക്കര മുക്കിൽ പീടികയിലെ മൻസൂർ (22) ആണ് മരിച്ചത്. സഹോദരൻ മുഹ്സിന് (24) പരിക്കേറ്റു.

രാത്രി ഏഴരയോടെയാണ് അക്രമ സംഭവം. ഒരു സംഘമാളുകൾ ബോംബെറിഞ്ഞ ശേഷം വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ആദ്യം തലശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ച പരിക്കേറ്റവരെ പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. രാത്രി ഒന്നോടെയായിരുന്നു മൻസൂറിന്റെ മരണം.

സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്ഥലത്ത് ശക്തമായ പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ



Credits Kerala || Deshabhimani ​Online ​News https://ift.tt/3sWL4EZ

Comments

Archive

Contact Form

Send