കുഴല്‍പ്പണ കേസ്: സുനില്‍ നായക് ബിജെപി നേതാക്കളുടെ ഉറ്റതോഴന്‍

കോഴിക്കോട് > ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിയ സംഭവത്തില് പൊലീസ് അന്വേഷിക്കുന്ന സുനില് നായക് ബിജെപി നേതാക്കളുടെ ഉറ്റതോഴന്. കേന്ദ്രസഹമന്ത്രി വി മുരളീധരന്റെയും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെയും വിശ്വസ്തനാണിയാള്. സുരേന്ദ്രന് യുവമോര്ച്ച സംസ്ഥാന പ്രസിഡന്റായിരിക്കേ ട്രഷററായിരുന്നു.

ദേശീയ കൗണ്സില് അംഗം, കോഴിക്കോട് ജില്ലാ പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിലും പ്രവര്ത്തിച്ചു. വി മുരളീധരന് കേന്ദ്രസഹമന്ത്രിയായതോടെ ഡല്ഹി കേന്ദ്രീകരിച്ചാണ് പ്രവര്ത്തനം. വ്യവസായ--വാണിജ്യമേഖലകളിലെ പ്രമുഖരെ നേതാക്കളുമായി ബന്ധിപ്പിക്കുന്ന ഇടനിലക്കാരനായാണ് ബിജെപിക്കുള്ളില് അറിയപ്പെടുന്നത്.

കേന്ദ്രമന്ത്രിമാരായ അമിത്ഷാ, രാജ്നാഥ് സിങ് എന്നിവരുടെ സംസ്ഥാന സന്ദര്ശനങ്ങളുടെ ക്രമീകരണമെല്ലാം നടത്തിയ സുനിലിന് ഇവരുമായും ബന്ധമുണ്ട്. അമിത്ഷാ മുതല് സുരേന്ദ്രന്വരെയുള്ള നേതാക്കളൊത്തുള്ള ചിത്രങ്ങളും സമൂഹമാധ്യമങ്ങളില് പ്രചരിക്കുന്നുണ്ട്.

കൊടകരയില്വച്ച് പണം നഷ്ടപ്പെട്ടതായി പരാതി നല്കിയ കോഴിക്കോട് സ്വദേശി ധര്മരാജനും ബിജെപി--ആര്എസ്എസ് നേതാക്കളുടെ അടുപ്പക്കാരനാണ്. ധര്മരാജന് ആര്എസ്എസ് പ്രവര്ത്തകനാണെന്ന് കേസ് അന്വേഷിക്കുന്ന തൃശൂര് റൂറല് എസ് പി പൂങ്കുഴലി അറിയിച്ചിരുന്നു. ധര്മരാജനും സുനില് നായകിനെയും കൂടുതല് ചോദ്യം ചെയ്യുന്നതോടെ തെരഞ്ഞെടുപ്പ് ഫണ്ട് കടത്തിലെ ബിജെപി ബന്ധം സുവ്യക്തമാകും.



Credits Kerala || Deshabhimani ​Online ​News https://ift.tt/2QK2Sp3

Comments

Archive

Contact Form

Send