കടംകൊടുത്ത പണം തിരികെ ചോദിച്ചു; പെരുമ്പാവൂരില്‍ യുവാവിനെ സുഹൃത്ത് എയര്ഗണ് ഉപയോഗിച്ച് വെടിവെച്ചു
പെരുമ്പാവൂര് > കടം കൊടുത്ത പണം തിരികെ ചോദിച്ച യുവാവിനെ സുഹൃത്ത് എയര്ഗണ് ഉപയോഗിച്ച് വെടിവച്ചു. കുറുപ്പംപടി തുരുത്തി പുനത്തില് കുടിവിഷ്ണു ( 25) വിനാണ് വെടിയേറ്റത്. കഴുത്തില് വെടിയേറ്റ ഇയാളെ എറണാകുളം മെഡിക്കല് ട്രസ്റ്റ് ഹോസ്പിറ്റലില് പ്രവേശിപ്പിച്ചു. തുരുത്തി തുരുത്തുമാലി വീട്ടില് കിരണിനെ (23) കുറുപ്പംപടി പൊലീസ് അറസ്റ്റ് ചെയ്തു.
വെടിവെയ്ക്കാന് ഉപയോഗിച്ച എയര്ഗണ് പൊലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് കിരണിന്റെ വീട്ടിലാണ് സംഭവം. വിഷ്ണു കടം കൊടുത്ത പതിനായിരം രൂപ തിരികെ ചോദിക്കാന് ചെന്നപ്പോഴുണ്ടായ തര്ക്കത്തിനിടയിലാണ് കിരണ് എയര്ഗണ്ണെടുത്ത് വെടിവച്ചത്. കിരണ് വര്ക്ക്ഷോപ്പ് ജീവനക്കാരനാണ്. വിഷ്ണുപെയിന്ററും.
Credits Kerala || Deshabhimani Online News https://ift.tt/3v4BKzF
Comments