കരുളായിയിൽ കാട്ടാനയുടെ ആക്രമണത്തിൽ എഎസ്ഐയ്ക്ക് പരുക്ക്
നിലമ്പൂർ > കരുളായി നെടുങ്കയം മുണ്ടക്കടവ് വനത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ എഎസ്ഐയ്ക്ക് പരുക്ക്. തണ്ടർ ബോൾട്ട് എഎസ്ഐ ഡാനിഷ് കുര്യനാണ് പരിക്കേറ്റത്.
തണ്ടർ ബോൾട്ടും ആന്റി നക്സൽ സ്ക്വാഡും ചേർന്ന് മാവോയിസ്റ്റ് മേഖലയിൽ നടത്താറുള്ള പതിവ് പരിശോധനക്കിടെ ഇന്ന് പുലർച്ചെയാണ് സംഭവം. മുണ്ടക്കടവ് കൊടുംവനത്തിൽ വച്ചാണ് ആക്രമണമുണ്ടായത്.
ഒറ്റക്കൊമ്പന്റെ ആക്രമണത്തിൽ സാരമായി പരിക്കേറ്റ നിലമ്പൂർ പൂക്കോട്ടുംപാടം സ്റ്റേഷനിലെ തണ്ടർ ബോൾട്ട് എഎസ്ഐ പെരിന്തല്മണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Credits Kerala || Deshabhimani Online News https://ift.tt/32h9VYJ
Comments