വിവിധ ട്രെയിനുകൾ റദ്ദാക്കി

തിരുവനന്തപുരം> 24വരെ ഓടേണ്ടിയിരുന്ന വിവിധ സ്പെഷ്യൽ ട്രെയിനുകൾ ദക്ഷിണ റെയിൽവേ പൂർണമായി റദ്ദാക്കി.
15, 16,18, 22, 23 തീയതികളിൽ ഖൊരക്പുരിൽനിന്ന് കൊച്ചുവേളിയിലേക്കെത്തേണ്ടിയിരുന്ന ഖൊരക്പുർ ജങ്ഷൻ–-കൊച്ചുവേളി ത്രൈവാര സ്പെഷ്യൽ ട്രെയിൻ(02511), 13,14, 18, 20, 21 തീയതികളിൽ കൊച്ചുവേളിയിൽനിന്ന് ഖൊരക്പുരിലേക്ക് പുറപ്പെടേണ്ടിയിരുന്ന 02512–-ാം നമ്പർ ട്രെയിൻ, ബിഹാറിലെ ബരൗനിയിൽനിന്ന് തിങ്കളാഴ്ചയും 19നും എറണാകുളം ജങ്ഷനിലേക്ക് വരേണ്ടിയിരുന്ന 02521–-ാം നമ്പർ ട്രെയിൻ, എറണാകുളം ജങ്ഷനിൽനിന്ന് ബരൗനിയിലേക്ക് 16നും 23നും പുറപ്പെടേണ്ടിയിരുന്ന 02522–-ാം നമ്പർ ട്രെയിൻ, 13, 20 തീയതികളിൽ തിരുവനന്തപുരം സെൻട്രലിൽനിന്ന് നിസാമുദ്ദീനിലേക്ക് പുറപ്പെടേണ്ടിയിരുന്ന തിരുവനന്തപുരം സെൻട്രൽ–-ഹസ്രത് നിസാമുദ്ദീൻ പ്രതിവാര ട്രെയിൻ (06167), തിരികെ 16നും 23നും തിരുവനന്തപുത്തേക്ക് പുറപ്പെടേണ്ടിയിരുന്ന 06168–-ാം നമ്പർ ട്രെയിൻ, 12, 15, 19, 22 ദിവസങ്ങളിൽ കൊച്ചുവേളിയിൽനിന്ന് പുറപ്പെടേണ്ടിയിരുന്ന കൊച്ചുവേളി–-കോർബ ദ്വൈവാര ട്രെയിൻ (02648), തിരികെ 14, 17, 21, 24 ദിവസങ്ങളിൽ കൊച്ചുവേളിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന കോർബ–-കൊച്ചുവേളി (02647) ട്രെയിൻ എന്നിവയാണ് പൂർണമായി റദ്ദാക്കിയത്.

സുരക്ഷാ പരിപാലനത്തിന്റെ ഭാഗമായി പാലക്കാട് ഡിവിഷന്റെ വിവിധ ഭാഗങ്ങളിൽ പണി നടക്കുന്നതിനാൽ എറണാകുളം ജങ്ഷൻ–കണ്ണൂർ പ്രതിദിന ട്രെയിൻ (06305)- 14 മുതൽ–-17വരെയും 19, 20 മുതൽ–-24വരെയും 26മുതൽ–-30വരെയും ഷൊർണൂർ ജങ്ഷനിൽ സേവനം അവസാനിപ്പിക്കും.
10 ലക്ഷം തട്ടിയെടുത്ത കേസില് മുഖ്യപ്രതി അറസ്റ്റില്
മണ്ണാർക്കാട്

കോഴിക്കോട് സ്വദേശിയെ ആക്രമിച്ച് 10 ലക്ഷം കൊള്ളയടിച്ച മുഖ്യപ്രതി അറസ്റ്റിൽ. കോങ്ങാട്, പൂതംകോട് സ്വദേശി ശ്യാമിനെയാണ് (28) അറസ്റ്റ് ചയ്തത്. ശനിയാഴ്ച രാത്രി പുതുശേരിക്കടുത്തുള്ള ഒളിസങ്കേതത്തിൽ നിന്നും പാലക്കാട് ലഹരി വിരുദ്ധ സ്ക്വാഡിന്റെ സഹായത്തോടെയാണ് നാട്ടുകൽ പൊലീസ് ഇയാളെ പിടികൂടിയത്. പഴയ സ്വർണം വിൽക്കാനെന്ന് പറഞ്ഞ് കോഴിക്കോട് സ്വദേശിയെ എടത്തനാട്ടുകര ചൂരിക്കോട്ടെ റബർ തോട്ടത്തിൽ വരുത്തി ആറംഗ സംഘം ആക്രമിച്ച് പണം തട്ടുകയായിരുന്നു. 2020 മെയ് 28നാണ് സംഭവം.
നാലു പ്രതികളെ നാട്ടുകൽ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. മുഖ്യ പ്രതി ശ്യാം തമിഴ്നാട്ടിലും കേരളത്തിലും ഒളിവിൽ കഴിയുകയായിരുന്നു. ഇയാൾ പാലക്കാടുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. കേസിലെ അഞ്ച് പ്രതികളും ഇതോടെ പിടിയിലായി. ശ്യാമിനെ റിമാൻഡ് ചെയ്തു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3s9ocB8

Comments

Archive

Contact Form

Send