എസ് ജോസഫ് മലയാള കവിതയെ പ്രമേയംകൊണ്ടും ഭാഷകൊണ്ടും പുതുക്കിയ കവി: സുനില്‍ പി ഇളയിടം

കൊച്ചി> മലയാള കവിതയെ പ്രമേയംകൊണ്ടും ഭാഷകൊണ്ടും പുതുക്കിയ കവിയാണ് എസ് ജോസഫെന്ന് ഡോ. സുനില് പി ഇളയിടം പറഞ്ഞു. മഹാരാജാസ് കോളേജ് മലയാള വിഭാഗത്തില്നിന്ന് വകുപ്പ് അധ്യക്ഷനായി വിരമിക്കുന്ന എസ് ജോസഫിനും ഡോ. ഇ എസ് റഷീദിനും യാത്രയയപ്പ് നല്കുന്ന ചടങ്ങ് 'സ്നേഹപൂര്വം മലയാളം 'ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോളേജ് പ്രിന്സിപ്പല് ഡോ. മാത്യു ജോര്ജ് അധ്യക്ഷനായി. ഡോ. സുമി ജോയി ഓലിയപ്പുറം, ഡോ. എം എസ് മുരളി എന്നിവര് സംസാരിച്ചു.സുഹൃദ്സംഗമം വി എം ഗിരിജ ഉദ്ഘാടനം ചെയ്തു. ഡോ. ധനലക്ഷ്മി എസ്, പി രമാദേവി, ബക്കര് മേത്തല, ഡോ. എന് രേണുക, ഡോ. സ്മൃതി എസ് ബാബു, ശരത് എസ് ബാവക്കാട്ട്, ഇന്ദു നമ്പൂതിരി, ഡോ. ടി എം മാത്യു, ആര് എസ് ലക്ഷ്മിപ്രിയ എന്നിവര് സംസാരിച്ചു.



ഇ എസ് റഷീദും അദ്ദേഹത്തിന്റെ മകനും സംഗീത സംവിധായകനുമായ ഷിമോണ് ജാസ്മിന് റഷീദും കീബോര്ഡിസ്റ്റ് റിജോ ജോസും ചേര്ന്ന് സംഗീതവിരുന്ന് നയിച്ചു. ഡോ. എസ് കെ ശ്രീലക്ഷ്മി, നാവൂര് പരീത് എന്നിവര് സംസാരിച്ചു.

കവിസമ്മേളനം എം ആര് രേണുകുമാര് ഉദ്ഘാടനം ചെയ്തു. അജീഷ് ദാസന്, എം ആര് വിഷ്ണുപ്രസാദ്, എസ് കണ്ണന്, കളത്തറ ഗോപന്, സെറീന, ബാബു സക്കറിയ, സുധീഷ് കോട്ടേമ്പ്രം, സുകുമാരന് ചാലിഗദ്ദ, ഡി അനില്കുമാര്, ചിത്തിര കുസുമന്, രാമന് വിനീഷ്, ശരത് എസ് ബാവക്കാട്ട്, ആര്ഷ ഭാരതി, അഭിലാഷ് കൈനിക്കര, നിഖില് തങ്കപ്പന് എന്നിവര് കവിതകള് അവതരിപ്പിച്ചു. ഡോ. ജൂലിയ ഡേവിഡ് മോഡറേറ്ററായി. ഡോ. ധന്യ എസ് പണിക്കര് നന്ദി പറഞ്ഞു. ആദരവ് സമ്മേളനത്തില് പ്രൊഫ. എം കെ സാനു മുഖ്യപ്രഭാഷണം നടത്തി. എസ് ജോസഫ്, ഡോ. ഇ എസ് റഷീദ് എന്നിവര് മറുപടിപ്രസംഗം നടത്തി. ഡോ. എം എസ് മുരളി സ്വാഗതവും ഡോ. സുമി ജോയി ഓലിയപ്പുറം നന്ദിയും പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3daMxlV

Comments

Archive

Contact Form

Send