സോളാർ കേസ്‌: സരിത നായർ അറസ്‌റ്റിൽ


തിരുവനന്തപുരം> സോളാര് തട്ടിപ്പ് കേസില് സരിത എസ് നായര് അറസ്റ്റില്. കോഴിക്കോട് കസബ പൊലീസ് തിരുവനന്തപുരത്ത് എത്തിയാണ് അറസ്റ്റ് ചെയ്തത് .കോടതിയില് തുടര്ച്ചയായി ഹാജരാകാതിരുന്നതാണ് അറസ്റ്റിന് കാരണം.

കോഴിക്കോട് സ്വദേശിയായ അബ്ദുല് മജീദിന്റെ വീട്ടിലും ഓഫീസിലും സോളാര് പാനല് സ്ഥാപിക്കാനായി 42 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചു എന്ന കേസിലാണ് അറസ്റ്റ്.

നേരത്തെ കേസില് സരിതയുടെയും ബിജു രാധാകൃഷ്ണന്റെ യും ജാമ്യം റദ്ദാക്കി കോഴിക്കോട് ജുഡീഷ്യല് ഫസ്റ്റ് ക്ലാസ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഫെബ്രുവരി 25 ന് ഹാജരാക്കണമെന്നായിരുന്നു കോടതി നിര്ദേശം. കേസില് ബിജു രാധാകൃഷ്ണന് ഒന്നാം പ്രതിയും സരിത എസ് നായര് രണ്ടാം പ്രതിയുമാണ്.



Credits Kerala || Deshabhimani ​Online ​News https://ift.tt/3sAUcyp

Comments

Archive

Contact Form

Send