വാളയാർ കേസ്; ‌പെൺകുട്ടികളുടെ അമ്മയുടെ മൊഴി സിബിഐ രേഖപ്പെടുത്തി

വാളയാർ > വാളയാറില് ദുരൂഹ സാഹചര്യത്തില് സഹോദരിമാര് മരിച്ച സംഭവത്തില് കുട്ടികളുടെ അമ്മയിൽനിന്ന് സിബിഐ മൊഴിയടുത്തു. വെള്ളിയാഴ്ച വാളയാറിലെ വീട്ടിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയ വീടിനുസമീപത്തെ ഷെഡും സംഘം പരിശോധിച്ചു. സിബിഐ അന്വേഷകസംഘത്തിന്റെ ആദ്യ വാളയാർ സന്ദർശനമാണിത്.

വിശദാംശങ്ങൾ പരിശോധിച്ചശേഷം കേസിൽ കൂടുതൽ വകുപ്പുകൾ ചുമത്തുന്ന കാര്യം പരിഗണിക്കുമെന്ന് സിബിഐ തിരുവനന്തപുരം യൂണിറ്റ് എസ്പി നന്ദകുമാർ നായർ, അന്വേഷണച്ചുമതലയുള്ള ഡിവൈഎസ്പി ടി പി അനന്തകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പറഞ്ഞു.

ഇൻസ്പെക്ടർമാരായ എസ് വിമൽനാഥ്, വി സജി ശങ്കർ, പി മുരളീധരൻ, എസ്ഐമാരായ കെ യേശുദാസ്, പി മധുമോഹനൻ എന്നിവരും ഒപ്പമുണ്ടായിരുന്നു. തെളിവുകളുടെ അഭാവത്തിൽ കേസില് പ്രതിചേർത്ത മൂന്നുപേരെ പാലക്കാട് പോക്സോ കോടതി വെറുതെ വിട്ടിരുന്നു. ഇതിനെതിരെ കുട്ടികളുടെ അമ്മയും സർക്കാരും ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് തുടരന്വേഷണത്തിന് നടപടിയായതും കേസ് സിബിഐയെ ഏൽപ്പിച്ചതും.



Credits Kerala || Deshabhimani ​Online ​News https://ift.tt/32LbyOg

Comments

Archive

Contact Form

Send