അമിത്‌ ഷായുടെ ഗബ്ബാർസിങ് ഭീഷണി കേരളത്തിൽ വിലപ്പോവില്ല: ബൃന്ദ കാരാട്ട്‌

കൽപ്പറ്റ > ഷോലെ സിനിമയിലെ ഗബ്ബാർസിങിനെപ്പൊലെ കേന്ദ്ര ഏജൻസികളെ ആയുധമാക്കി അമിത്ഷാ നടത്തുന്ന ഭീഷണി കേരളത്തിൽവിലപ്പോവില്ലെന്ന് സിപിഐ എം പോളിറ്റ് ബ്യുറോ അംഗം ബൃന്ദകാരാട്ട് പറഞ്ഞു. ബിജെപിക്ക് ഭരണം കിട്ടാത്ത എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഏജൻസികളെ രാഷ്ട്രീയ ഉപകരണമാക്കി നേതാക്കളെ ആക്രമിക്കുന്നു. കേരളത്തിൽ കോൺഗ്രസുമായി ചേർന്നാണ് അനേ്വഷണ ഏൻസികളെ ഉപയോഗിച്ച് ഭരണം അട്ടിമറിക്കാൻ ശ്രമിക്കുന്നത്.

എന്നാൽ ശക്തമായ ജനകീയാടിത്തറയുള്ള എൽഡിഎഫ് സർക്കാരിനെ ഭീഷണിപ്പെടുത്തി തകർക്കാമെന്ന് അമിത്ഷായും ബിജെപിയും വ്യാമോഹിക്കേണ്ട.സംസ്ഥാനത്ത് വീശിയടിക്കുന്ന എൽഡിഎഫ് അനുകൂല തരംഗത്തിൽ യുഡിഎഫും ബിജെപിയും തകർന്നടിയുമെന്ന് കൽപ്പറ്റയിൽ വാർത്ത സമ്മേളനത്തിൽ അവർ പറഞ്ഞു. അമിത്ഷാ എവിടെപ്പൊയാലും അവിടെയെല്ലാം സാമുദായിക ലഹളകൾ ഉറപ്പാണ്.വിദ്വേഷത്തിന്റെ വിഷം ചീറ്റുന്ന പ്രസംഗങ്ങൾ നടത്തുന്ന അമിത്ഷാ വെറുപ്പിന്റെ മന്ത്രിയാണ്.കേരളത്തിലെ സാമുദായിക ഐക്യം തകർക്കാനാണ് ബിജെപിയും അമിതഷായും ശ്രമിക്കുന്നത്.മുസ്ലിംലീഗിന് വോട്ട് ചെയ്യണമെന്ന സുരേഷ് ഗോപിയുടെ പ്രസ്താവനയെക്കുറിച്ച് അമിത്ഷാക്ക് മൗനമാണ്. ബിജെപി യുഡിഎഫിനെയും മതതീവ്രവദികളയെും സഹായിക്കുന്നു. എൽഡിഎഫിന്റ ബദൽ നയങ്ങൾ ചെറുക്കുക എന്ന ഒരാറ്റ ലക്ഷ്യത്തിലാണ് പ്രവർത്തിക്കുന്നത്.

രാജ്യത്താകമാനം മോഡിയുംആർഎസ്എസും വാഷിങ് മെഷിനുമായി പോകുന്നു. എല്ലാ കോൺഗ്രസ് എംഎൽഎമാരേയും ഈ വാഷിങ് മെഷിനിലിട്ട് ബിജെപി ആക്കി മാറ്റുന്നു. എട്ട് സംസ്ഥാനങ്ങളിൽ ജനവിധി ബിജെപിക്കെതിരായിരുന്നു. എന്നാൽ കോൺഗ്രസ് എംഎൽഎ മാരുടെ സഹായത്തോടെ ഇവിടങ്ങളിലെല്ലാം അവർ സർക്കാർ രൂപീകരിച്ചു. കോൺഗ്രസ് ഉപ്പ് വെച്ച കലം പോലെയായി. സംസ്ഥാനം പ്രതിസന്ധികൾ നേരിട്ടപ്പോളെല്ലാം കേന്ദ്ര സർക്കാർ കേരളത്തോട് ശത്രുതാപരമായ നിലപാടാണ് സ്വീകരിച്ചതെന്നും ബൃന്ദ പറഞ്ഞു. രണ്ട് ആദിവാസി സംവരണ മണ്ഡലമുള്ള വയനാട്ടിൽ വന്ന അമിത്ഷാ ആദിവാസികളെകുറിച്ച് ഒരക്ഷരം മിണ്ടിയില്ല. ആദിവാസികളുടെ വനാവകാശ നിയമം മോഡി സർക്കാർ അട്ടിമിച്ചു. വനത്തിൽ നിന്ന് അവരെ കുടിയിറക്കി പകരം ഖനി മാഫിയകൾക്ക് തീറെഴുതി.



Credits Kerala || Deshabhimani ​Online ​News https://ift.tt/2PXLRH7

Comments

Archive

Contact Form

Send