അധിക നികുതി പിൻവലിച്ചു; മാഹിയിൽ മദ്യവില കുറയും

മയ്യഴി > ലോക്ഡൗൺ കാലത്ത് മദ്യത്തിന് ഏർപ്പെടുത്തിയ അധിക നികുതി പുതുച്ചേരി സർക്കാർ പിൻവലിച്ചു. കോവിഡ് കാലത്ത് കേരളത്തിൽനിന്ന് കൂട്ടമായി മദ്യപരെത്തുന്നത് തടയാൻ കഴിഞ്ഞ വർഷം മെയ് മാസം ഏർപ്പെടുത്തിയ കോവിഡ് ടാക്സാണ് പിൻവലിച്ചത്.

ലോക്ഡൗൺ തുടങ്ങിയത് മുതൽ കേരളത്തിലും മാഹിയിലും മദ്യത്തിന് ഒരേ വിലയായിരുന്നു. രണ്ടിടത്തും ഒരുപോലെ ലഭിക്കുന്ന 154 ഇനം ബ്രാൻഡുകൾക്ക് നൂറ് ശതമാനം നികുതിയാണ് ഏർപ്പെടുത്തിയത്. കേരളത്തിൽ ലഭിക്കാത്ത പുതുച്ചേരി നിർമിത മദ്യത്തിന് മുപ്പത് ശതമാനം കോവിഡ് നികുതിയും ഏർപ്പെടുത്തിയിരുന്നു. ഇതു രണ്ടുമാണ് ഇപ്പോൾ പിൻവലിച്ചത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/3dNxZHT

Comments

Archive

Contact Form

Send