വാക്‌സിന്‍ എത്തിയില്ല; വിതരണം പ്രതിസന്ധിയില്‍
തിരുവനന്തപുരം> കേന്ദ്രസര്ക്കാര് കൂടുതല് ഡോസുകള് അനുവദിക്കാത്തതിനാല് സംസ്ഥാനത്തെ വാക്സിന് വിതരണം കടുത്ത പ്രതിസന്ധിയിലേക്ക്. തിരുവനന്തപുരം, എറണാകുളം റീജ്യണല് വാക്സിന് സ്റ്റോറുകളില് കോവിഷീല്ഡ് വാക്സിന് പൂര്ണമായി തീര്ന്നു.
കോഴിക്കോട് വ്യാഴാഴ്ച 5000 ഡോസ് കോവിഷീല്ഡ് ബാക്കിയുണ്ടായിരുന്നു. കോള്ഡ് ചെയിന് സെന്ററുകളിലും ജില്ലാ വാക്സിന് സെന്ററുകളിലും ബാക്കിയുള്ളവ മാത്രമാണ് ഇനി വിതരണത്തിനുള്ളത്. ഇവ കൂടി തീരുന്നതോടെ കോവിഷീല്ഡിന്റെ രണ്ടാം ഡോസ് വിതരണവും പ്രതിസന്ധിയിലാകും.
നിലവില് മൂന്നര ലക്ഷത്തോളം ഡോസുമാത്രമാണ് സംസ്ഥാനത്ത് ബാക്കിയുള്ളത്. 13നാണ് കേരളത്തില് അവസാനമായി വാക്സിനെത്തിയത്. രണ്ട് ലക്ഷം കോവാക്സിനാണ് അന്നെത്തിയത്. കേന്ദ്രത്തോട് 50 ലക്ഷം ഡോസ് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടു ലക്ഷം ഡോസ് ശനിയാഴ്ച എത്തുമെന്ന് കരുതുന്നു.
Credits Kerala || Deshabhimani Online News https://ift.tt/3mSJYYQ
Comments