ദുരിതാശ്വാസനിധിയിലേക്ക് രണ്ടുലക്ഷം രൂപ സംഭാവന നല്‍കിയ ബീഡിത്തൊഴിലാളി ഇതാണ്

കണ്ണൂര് > രണ്ടു ദിവസമായി സമൂഹമാധ്യമങ്ങളിലും വാര്ത്തമാധ്യമങ്ങളിലും നിറഞ്ഞു നിന്ന ആ 'നന്മയുടെ അക്കൗണ്ട് ഉടമ'യെ കണ്ടെത്തി. വാക്സിന് ചലഞ്ചിന്റെ ഭാഗമായി ആകെയുള്ള ജീവിത സമ്പാദ്യമായ രണ്ട് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ച ആ വലിയ മനുഷ്യന് കണ്ണൂര് കുറുവ ചാലാടന് ഹൗസിലുണ്ട്. ബീഡിത്തൊഴിലാളിയായ ജനാര്ദ്ദനന്.

മുഖ്യമന്ത്രിയുടെ പത്രസമ്മേളനം കണ്ട ശേഷമാണ് വാക്സിന് ചാലഞ്ചിനായി പണം നല്കാനായി തീരുമാനിച്ചതെന്ന് ജനാര്ദനന് പറഞ്ഞു. ''ജന്മനാ കേള്വിക്കുറവുള്ള തനിക്ക് രണ്ട് ശസ്ത്രക്രിയ ജില്ലാആശുപത്രിയിലാണ് നടന്നത്. ഇപ്പോള് ശ്രവണ സഹായി ഉപയോഗിച്ച് നന്നായി കേള്ക്കാം. ഹെര്ണിയ ശസ്ത്രക്രിയയും ചെയ്തു. രണ്ട് പ്രാവശ്യം ക്ഷയരോഗം വന്നു. അപ്പോഴെല്ലാം സര്ക്കാര് ആശുപത്രിയിലെ ചികിത്സയാണെടുത്തത്. ഇപ്പോഴും ഗവ. ആശുപത്രിയില് ചികിത്സ നടത്തുന്നു.

വാക്സിന് കേന്ദ്രം വില കൂട്ടിയപ്പോള് എന്തെങ്കിലും ചെയ്യണമെന്ന് തോന്നി. അപ്പോഴാണ് ഭാര്യ രജനിയുടെ മരണശേഷം കിട്ടിയ ഗ്രാറ്റുവിറ്റി തുകയുടെ കാര്യം ഓര്ത്തത്. അടുത്ത ദിവസം തന്നെ ബാങ്കില് പോയി അത് ദുരിതാശ്വാസനിധിയിലേക്ക് ഇടാന് പറഞ്ഞു.

ഇത് ആരും അറിയരുതെന്നാണ് ഞാന് ആഗ്രഹിച്ചത്. എനിക്ക് ഈ പബ്ലിസിറ്റിയും ആളും ബഹളവും ഒന്നും ഇഷ്ടല്ല, പക്ഷേ എങ്ങനനെയൊ എല്ലാരും അറിഞ്ഞു. മനുഷ്യ സ്നേഹമുള്ളവര്ക്കേ കമ്മ്യൂണിസ്റ്റാകാന് കഴിയൂ. ഞാന് നൂറ് ശതമാനം കമ്യൂണിസ്റ്റല്ല. പാര്ടിക്ക് വേണ്ടി ജീവന് നല്കാന് കഴിഞ്ഞാലേ നൂറ് ശതമാനം ആകൂ. എനിക്ക് അതിന് അവസരം ലഭിച്ചില്ല'' നിറഞ്ഞ ചിരിയില് അദ്ദേഹം പറഞ്ഞു.

കേരള ബാങ്ക് കണ്ണൂര് മുഖ്യശാഖയിലെ ഉദ്യോഗസ്ഥന് സി പി സൗന്ദര് രാജന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജനാര്ദനന്റെ നന്മമനസ് പുറംലോകമറിഞ്ഞത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/3aG0K8K

Comments

Archive

Contact Form

Send