വിദൂര വിദ്യാഭ്യാസം: ബിരുദ ബിരുദാനന്തര കോഴ്സുകളുടെ പ്രവേശനം സംബന്ധിച്ച് ആശങ്കവേണ്ട
തേഞ്ഞിപ്പാലം> കലിക്കറ്റ് സര്വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം ബിരുദ - ബിരുദാനന്തര കോഴ്സുകളുടെ പ്രവേശനവുമായി ബന്ധപ്പെട്ട് ആശങ്കവേണ്ടെന്ന് സിൻഡിക്കറ്റ് ഉപസമിതി യോഗം. സർവകലാശാലാ എസ്ഡിഇ കോഴ്സുകള്ക്ക് യുജിസി അംഗീകാരം നിഷേധിച്ചതായി വന്ന വാർത്തകൾ വാസ്തവവിരുദ്ധമാണ്. ഇത് സംബന്ധിച്ച് ഒരു അറിയിപ്പും യുജിസിയില്നിന്ന് സര്വകലാശാലയില് ലഭിച്ചിട്ടില്ല. വിദൂര വിദ്യാഭ്യാസ വിഭാഗത്തിന്റെ കീഴിലുള്ള ബിരുദ - ബിരുദാനന്തര കോഴ്സുകള്ക്ക് യുജിസി അംഗീകാരം ലഭ്യമാക്കാനുള്ള നടപടി സര്വകലാശാല ധ്രുതഗതിയിൽ നടത്തിക്കൊണ്ടിരിക്കയാണ്.
ഈ സാഹചര്യത്തിൽ തെറ്റിദ്ധാരണപരത്തുന്നതിന് ചിലർ ശ്രമിക്കുകയാണെന്ന് വിദൂര വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി യോഗം വിലയിരുത്തി. വിദ്യാര്ഥികളുടെ താല്പ്പര്യങ്ങള്ക്കനുസരിച്ചുള്ള നടപടിക്രമം സര്വകലാശാല യഥാസമയം സ്വീകരിക്കുന്നതാണെന്നും യോഗം വ്യക്തമാക്കി. ഇത് സംബന്ധിച്ചുള്ള അനുബന്ധ കാര്യങ്ങൾ ചാൻസലർകൂടിയായ ഗവർണറെ അറിയിക്കുന്നതിന് വൈസ് ചാൻസലറെ യോഗം അധികാരപ്പെടുത്തി. സ്റ്റാൻഡിങ് കമ്മിറ്റി യോഗത്തിൽ കൺവീനർ യൂജിൻ മോറേലി അധ്യക്ഷനായി. ഡയറക്ടർ ഡോ. വി കെ സുബ്രഹ്മണ്യൻ, എ കെ രമേശ് ബാബു, ഡോ. ഷംഷാദ് ഹുസൈൻ, ഡോ. എം മനോഹരൻ എന്നിവർ സംബന്ധിച്ചു.
Credits Kerala || Deshabhimani Online News https://ift.tt/2PpuZJJ
Comments