ബം​ഗാളിന്റെ മകള്‍ മീനാക്ഷി; നന്ദിഗ്രാമിനെ ആവേശഭരിതമാക്കിയ പ്രചരണം

കൊല്ക്കത്ത > ഇടതുമുന്നണി സംയുക്ത മോർച്ചയുടെ പ്രചാരണവേദികളില് ആവേശം വിതറി നന്ദി​ഗ്രാമില് മമത ബാനര്ജിയോട് ഏറ്റുമുട്ടിയ മീനാക്ഷി മുഖർജി. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റായ മീനാക്ഷി നന്ദി​ഗ്രാമിലെ വോട്ടെടുപ്പിനുശേഷം സംസ്ഥാനമൊട്ടാകെ പ്രചാരണത്തില്.

രാത്രി വൈകിയും മീനാക്ഷിയെ കാത്ത് പ്രചാരണവേദികള് ഉണര്ന്നിരിക്കുന്നു. ഓരോ പ്രശ്നവും ജനങ്ങളോട് ചോദ്യമായി ഉന്നയിച്ച്, അവരനുഭവിക്കുന്ന ബുദ്ധിമുട്ടുകള് അക്കമിട്ട് നിരത്തി, അതിന് ഇടതുമുന്നണി മുന്നോട്ടുവയ്ക്കുന്ന പരിഹാരംനിരത്തിയാണ് മീനാക്ഷിയുടെ സരസമായ പ്രസം​ഗം. ബംഗാളിയിലും ഹിന്ദിയിലും ഒരേപോലെ സരളവും ആവേശോജ്വലവുമായ വാഗ്ചാതുരി. നീണ്ട കരഘോഷത്തോടെ നാട്ടുകാര് അതേറ്റുവാങ്ങുന്നു. "മമതയല്ല മീനാക്ഷിയാണ് ബം​ഗാളിന്റെ പുത്രി'യെന്ന് സദസ്സുകളില്നിന്ന് മുദ്രാവാക്യമുയരുന്നു.

പതിനാലുവര്ഷമായി സിപിഐ എമ്മിന് കടന്നുചെല്ലാന് കഴിയാതിരുന്ന നന്ദി​ഗ്രാമില് ശക്തമായ മുന്നേറ്റമാണ് മീനാക്ഷി കാഴ്ചവച്ചത്. മീനാക്ഷിയെ കേള്ക്കാന് നന്ദി​ഗ്രാമില് തടിച്ചുകൂടിയ ജനത തൃണമൂലിന്റെയും ബിജെപിയുടെയും ഉറക്കംകെടുത്തുന്നു.

ബർദ്വമാൻ ജില്ലയിലെ ദുർഗാപുരിനടുത്ത് ചാല്ബാല്പുർ ഗ്രാമത്തില് സിപിഐ എം കുടുംബത്തിലാണ് മീനാക്ഷിയുടെ ജനനം. ബിരുദാനന്തര ബിരുദവും ബിഎഡും നേടിയശേഷം കുറച്ചുനാൾ കോളേജില് ലാബ് അസിസ്റ്റന്റായി ജോലി നോക്കി. ജോലി ഉപേക്ഷിച്ചാണ് മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകയായത്.



Credits National || Deshabhimani ​Online ​News https://ift.tt/3gjHfX0

Comments

Archive

Contact Form

Send