ബിജെപി സര്‍ക്കാരിനെതിരെ ജനരോഷം: കര്‍ഷകരുമായി ചര്‍ച്ച തുടരണമെന്ന് ഹരിയാന ആഭ്യന്തരമന്ത്രി

ന്യൂഡല്ഹി> ഡല്ഹി അതിര്ത്തിയില് പ്രക്ഷോഭത്തിലുള്ള കര്ഷകരുമായി കേന്ദ്രം ചര്ച്ച പുനരാരംഭിക്കണമെന്ന ആവശ്യം ബിജെപിക്കുള്ളിലും ശക്തമായി. കോവിഡ് സാഹചര്യത്തില് കേന്ദ്രം ചര്ച്ചയ്ക്ക് തയ്യാറാകണമെന്ന് കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറിനയച്ച കത്തില് ഹരിയാന ആഭ്യന്തര മന്ത്രി അനില് വിജ് ആവശ്യപ്പെട്ടു.

ഹരിയാനയില് ബിജെപി സര്ക്കാരിനെതിരായി ജനരോഷം ശക്തിപ്പെട്ടതോടെയാണ് മനംമാറ്റം. പ്രക്ഷോഭം നീളുന്നത് രാഷ്ട്രീയ തിരിച്ചടിയാകുമെന്ന ആശങ്ക ബിജെപിക്കുള്ളില് വലിയ വിഭാഗത്തിനുണ്ട്. മോഡിയും അമിത് ഷായുമായാണ് ചര്ച്ചകള്ക്ക് തടസം നില്ക്കുന്നത്.റിപ്പബ്ലിക് ദിനത്തിലുണ്ടായ അനിഷ്ടസംഭവങ്ങള്ക്കുശേഷം ചര്ച്ചകളും നടന്നിട്ടില്ല.

ഹരിയാന മുഖ്യമന്ത്രിയെ തടയും

ബുധനാഴ്ച അംബേദ്കര് ജയന്തി ദിനം 'ഭരണഘടനാ സംരക്ഷണ' ദിനമായും 'കിസാന്-- ബഹുജന്' ഐക്യദിവസമായും കര്ഷകസംഘടനകള് ആചരിക്കും. ജയന്തി ദിനത്തില് ഹരിയാനയിലെ സൊനിപ്പത്ത് ജില്ലയിലെ ബദോലി ഗ്രാമത്തില് അംബേദ്കര് പ്രതിമ അനാച്ഛാദനത്തിന് എത്തുന്ന മുഖ്യമന്ത്രി മനോഹര്ലാല് ഖട്ടറെ തടയാന് കര്ഷകസംഘടനകള് തീരുമാനിച്ചു.



Credits National || Deshabhimani ​Online ​News https://ift.tt/2Rv7v6A

Comments

Archive

Contact Form

Send