ചെന്നിത്തലയ്ക്കെതിരെ വീണ്ടും പരാതി നൽകി ഇരട്ടസഹോദരങ്ങൾ; ഇത്തവണ എറണാകുളത്ത്
കൊച്ചി > ഇരട്ട സഹോദരങ്ങളെ വ്യാജ വോട്ടർമാരെന്ന് പ്രചരിപ്പിച്ചതിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് എതിരെ കോട്ടപ്പടി പൊലീസ് സ്റ്റേഷനിൽ പരാതി. കോതമംഗലം കോട്ടപ്പടി കട്ടച്ചിറ വീട്ടിൽ അമൽ വിശ്വം, സഹോദരൻ അമൽ വിശ്വം എന്നിവരാണ് തങ്ങളുടെ വേട്ട് ഇരട്ട വോട്ടാണെന്ന് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുകയും കള്ള വോട്ടായി പ്രഖ്യാപിച്ചു എന്നും ആരോപിച്ച് പൊലീസിൽ പരാതി നൽകിയത്.
സംഭവം സമൂഹ മധ്യത്തില്‍ വലിയ അപമാനത്തിനും മാനഹാനിക്കും മാനസിക വിഷമത്തിനും ഇടയാക്കിയെന്ന് പരാതിയിൽ പറയുന്നു. വ്യാജ വോട്ടറാണെന്നും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്യണമെന്ന ഉദ്ദേശത്തോടെ ഇരട്ട വോട്ട് ചേര്‍ത്തു എന്ന തരത്തിലും ഇന്റര്‍നെറ്റ് ഉള്‍പ്പടെയുള്ള സാങ്കേതിക സംവിധാനങ്ങള്‍ വഴി വ്യാപകമായ പ്രചാരണമാണ് നടത്തിയത്. വെബ്സൈറ്റിലൂടെ പട്ടിക പുറത്തുവന്നതിന് പിന്നാലെ വിവിധ സാമൂഹ്യ മാധ്യമങ്ങള്‍ വഴിയും വിദ്വേഷ പ്രചാരണം നടക്കുകയാണെന്നും പരാതിയിലുണ്ട്.
നേരത്തെ കണ്ണൂർ മയ്യിലിലും ഇരട്ടസഹോദരങ്ങൾ ചെന്നിത്തലയ്ക്കെതിരെ പരാതി നൽകിയിരുന്നു. കുറ്റ്യാട്ടൂർ വാരച്ചാലിലെ വി വി ജിഷ്ണു, വി വി ജിതിൻ, ഇവരുടെ സഹോദരങ്ങളായ കയരളത്തെ സി ശ്രേയ, സി സ്നേഹ എന്നീ ഇരട്ട സഹോദരങ്ങളുടെ വോട്ട് ഇരട്ട വോട്ടാണെന്ന് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുകയും കള്ള വോട്ടായി പ്രഖ്യാപിച്ചു എന്നും ആരോപിച്ചാണ് പോലീസിൽ പരാതി നൽകിയത്.
ആയിരക്കണക്കിന് ഇരട്ട സഹോദരങ്ങളെ വ്യാജന്മാരായി ചിത്രീകരിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ വ്യാപക പരാതിയാണ് പലയിടത്തും വരുന്നത്. ചെന്നിത്തല ബുധനാഴ്ച വെബ്സൈറ്റിലിട്ട വോട്ടർ പട്ടികയിൽ കള്ളവോട്ടും ഇരട്ടവോട്ടുമായി ചിത്രീകരിച്ചതിൽ കൂടുതലും ഇരട്ട സഹോദരങ്ങളാണെന്ന് പുറത്തുവന്നു. വ്യാജ വോട്ടറായി ചിത്രീകരിച്ചതിനെതിരെ പാലക്കാട് യുവാവ് പൊലീസിൽ പരാതി നൽകി. മറ്റ് സ്ഥലങ്ങളിലും സഹോദരങ്ങൾ നിയമ നടപടിക്ക് ഒരുങ്ങുകയാണ്. ഒരേ പേരുള്ളവരും ചെന്നിത്തലയുടെ വ്യാജ വോട്ടർമാരുടെ പട്ടികയിലുണ്ട്.
ഒറ്റപ്പാലം തോട്ടക്കര തേക്കിന്‍കാട്ടില്‍ വീട്ടില്‍ വേണുഗോപാലന്റെ മകന് ടി അരുണ്‍(28) ആണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്. ഒറ്റപ്പാലം മണ്ഡലത്തിലെ 135–--ാംബൂത്തിൽ ഇരട്ടസഹോദരന് ടി വരുണിനും വോട്ടുണ്ട്. www.operationtwins.com എന്ന വെബ്സൈറ്റിലാണ് ചെന്നിത്തല അരുണിനെ വ്യാജവോട്ടറാക്കി പട്ടിക പ്രസിദ്ധീകരിച്ചത്. ഇതോടെ സാമൂഹ്യമാധ്യമങ്ങള്‍വഴി ഇരുവര്‍ക്കുമെതിരെ വിദ്വേഷപ്രചാരണവും തുടങ്ങി. ഇത് കുടുംബത്തിന് വലിയ അപമാനമായെന്നും അരുണും വരുണും പറഞ്ഞു.
കാഞ്ഞങ്ങാട് പാണത്തൂരിലെ സലാമിന്റെ മക്കളായ എം എ അറഫ്, എം എ അമീർ, കോതമംഗലം 154–--ാംബൂത്തിലെ അക്ഷയ്, അഭിഷേക്, ആലുവ തുരുത്തിലെ വിദ്യാർഥികളായ കൊമ്പത്തുവീട്ടിൽ കെ ബി അക്ഷയ്, കെ ബി അജയ്, കയ്പമംഗലം ബൂത്ത് 39 ൽ ടി എസ് അഭയ, ടി എസ് അമൽ, വടക്കാഞ്ചേരി ബൂത്ത് 134ൽ കീർത്തന, കീർത്തി, രണ്ടാം സെറ്റിലെ റിയ തോമസ്, ഷിമ തോമസ് എന്നിങ്ങനെ ഇരട്ട സഹോദരങ്ങളായ നിരവധി പേരെ വ്യജന്മാരാക്കി ചിത്രീകരിച്ചു.
കയ്പമംഗലം മൂന്നാം സെറ്റിലെ ബാബുവും ബൂത്ത് എട്ടിലെ ബാബുവും വ്യത്യസ്ത മതക്കാരും പത്തു വയസ്സിന്റെ വ്യത്യാസമുള്ളവരുമാണ്. തളിപ്പറമ്പ് തായംപൊയിൽ എസ് ജിനേഷ്, എസ് സുജേഷ് കുറ്റ്യാട്ടൂർ വാരച്ചാലിലെ വി വി ജിഷ്ണു, വി വി ജിതിൻ എന്നിവരും ഇരട്ട സഹോദരങ്ങളാണ്. ഇരട്ട സഹോദരങ്ങളായ ബാലുശ്ശേരി 141 ബൂത്തിലെ അതുല്യയും അമൃതയും നിയമ നടപടിക്കൊരുങ്ങുകയാണ്.
അമൽ വിശ്വത്തിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:
Credits Kerala || Deshabhimani Online News https://ift.tt/39ASRky
Comments