ഡൽഹിയിൽ ലോക്‌ഡൗണ്‍ ഒരാഴ്ചത്തേക്ക് കൂടി നീട്ടി
ന്യൂഡല്ഹി > കോവിഡ് രണ്ടാം തരംഗത്തെ തുടര്ന്ന് രാജ്യതലസ്ഥാനത്ത് പ്രഖ്യാപിച്ച ലോക്ഡൗണ് ഒരാഴ്ചത്തേക്ക് കൂടി നീട്ടി. അടുത്ത തിങ്കളാഴ്ച വൈകീട്ട് അഞ്ചു വരെ ലോക്ഡൗണ് തുടരുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് പറഞ്ഞു. കോവിഡ് കേസുകളുടെ അഭൂതപൂര്വ്വമായ കുതിച്ചു ചാട്ടത്തില് ഡല്ഹിയിലെ ആരോഗ്യസംരക്ഷണ സംവിധാനങ്ങള് താറുമാറായി കിടക്കുന്ന പശ്ചാത്തലത്തിലാണ് ലോക്ഡൗണ് നീട്ടുന്നത്. ലോക്ഡൗണ് പ്രഖ്യാപിച്ചിട്ടും കേസുകള്ക്ക് കുറവ് വന്നിട്ടില്ലെന്ന് കെജ്രിവാള് വ്യക്തമാക്കി.
തിങ്കളാഴ്ച വരെ ആറു ദിവസത്തേക്കാണ് കഴിഞ്ഞ ആഴ്ച ലോക്ഡൗണ് പ്രഖ്യാപിച്ചിരുന്നത്. ഇത് അടുത്ത മാസം മൂന്നിന് വൈകീട്ട് വരെ തുടരുമെന്നാണ് ഡല്ഹി മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്.
Credits National || Deshabhimani Online News https://ift.tt/3sMqvKF
Comments