മന്ത്രി വി എസ് സുനില്കുമാറിന് വീണ്ടും കോവിഡ്
തൃശ്ശൂര്> കൃഷിവകുപ്പ് മന്ത്രി വി എസ് സുനില്കുമാറിന് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. മന്ത്രിയെ തൃശ്ശൂര് ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മകൻ നിരഞ്ജൻ കൃഷ്ണയ്ക്കും രോഗം സ്ഥിരീകരിച്ചു. ബുധനാഴ്ച വൈകിട്ടാണ് ഇരുവര്ക്കും കോവിഡ് സ്ഥിരീകരിച്ചത്. നിലവിൽ രണ്ടുപേര്ക്കും ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ല.
സെപ്റ്റംബറില് മന്ത്രിയ്ക്ക് കോവിഡ് ബാധിച്ചിരുന്നു. തുടര്ന്ന് തിരുവനന്തപുരം മെഡിക്കല് കോളേജില് ചികിത്സ തേടിയിരുന്നു.
കോവിഡ് വാക്സിൻ എടുക്കുന്നതിന് ഏപ്രിൽ 15ന് ബുക്ക് ചെയ്തിരുന്നതാണെന്ന് മന്ത്രി അറിയിച്ചു. ജലദോഷവും മണമില്ലായ്മയും അനുഭവപ്പെട്ടതിനെ തുടർന്നാണ് ടെസ്റ്റ് ചെയ്തത്.
നേരത്തെ കോവിഡ് വന്ന സാഹചര്യത്തിൽ അതീവ ശ്രദ്ധയോടെയാണ് പൊതുപരിപാടികളിൽ പങ്കെടുത്തിരുന്നത്. എങ്കിലും വീണ്ടും കോവിഡ് ബാധിച്ചു നിലവിൽ ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലെങ്കിലും കോവിഡ് വിമുക്തരാകുന്നതുവരെ ആശുപത്രിയിൽ തുടരും. ഈ ദിവസങ്ങളിൽ താനുമായി സമ്പർക്കത്തിൽ വന്നവർ ആരോഗ്യ വകുപ്പ് നിർദ്ദേശിക്കുന്ന പരിശോധനകൾ നടത്തണമെന്നും സ്വയം നിരീക്ഷണത്തിൽ പോകണമെന്നും സുനിൽകുമാർ അഭ്യർത്ഥിച്ചു
Credits Kerala || Deshabhimani Online News https://ift.tt/3wZDn3i
Comments