മാങ്ങ പറിക്കാന്‍ ലൈന്‍ ഓഫാക്കില്ല; വ്യാജപ്രചരണത്തിനെതിരെ കെഎസ്ഇബി
സോഷ്യല്മീഡിയ വഴി പ്രചരിക്കുന്ന വ്യാജസന്ദേശത്തിനെതിരെ കെഎസ്ഇബി. വൈദ്യുതി ലൈനിനു സമീപമുള്ള മാങ്ങ, ചക്ക തുടങ്ങിയവ പറിക്കാന് അടുത്തുള്ള കെഎസ്ഇബി ഓഫീസിലറിയിച്ചാല് ലൈന് ഓഫാക്കി നല്കും എന്നാണ് സന്ദേശം. എന്നാല് ഇത് തീര്ത്തും വ്യാജപ്രചരണമാണെന്ന് കെഎസ്ഇബി അറിയിച്ചു.
അപേക്ഷ നല്കിയാല് മരം മുറിക്കുന്നതിനായി വൈദ്യുതിലൈന് ഓഫാക്കി നല്കാറുണ്ട്. എന്നാല് ലൈന് അഴിച്ചു മാറ്റി നല്കണമെങ്കില് നിശ്ചിത ഫീസ് അടയ്ക്കേണ്ടിവരും. ലോഹ തോട്ടി, ഏണി തുടങ്ങിയവ ഒരു കാരണവശാലും വൈദ്യുതി ലൈനിനു സമീപത്തേക്ക് കൊണ്ടുപോകരുതെന്നും കെഎസ്ഇബി വ്യക്തമാക്കി.
Credits Kerala || Deshabhimani Online News https://ift.tt/2QfxEWa
Comments