വാക്സിനു വേണ്ടി കേന്ദ്രത്തിനു കത്തെഴുതിയത് അനാവശ്യമെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം >വാക്സിനു വേണ്ടി പ്രധാനമന്ത്രിക്ക് കത്തെഴുതിയ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്. മുഖ്യമന്ത്രി കത്തുകള് അയക്കുന്നത് അനാവശ്യമായിട്ടാണെന്നും അങ്ങനെ പല കത്തുകളും അയച്ചതിന്റെ അനുഭവം നമ്മുടെ മുന്നിലുണ്ടെന്നും കെ സുരേന്ദ്രന് വാര്ത്താസമ്മേളത്തില് പറഞ്ഞു.

സംസ്ഥാനത്തെ എല്ലാ പൗരന്മാര്ക്കും വാക്സിന് സൗജന്യമായി നല്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രിയാണ് ഇപ്പോള് വാക്സിനുവേണ്ടി കേന്ദ്രത്തിന് കത്തയച്ചത്. വാക്സിന് ഇല്ല എന്ന പ്രചരണം നടത്തി അനാവശ്യമായി പ്രധാനമന്ത്രിക്ക് കത്തയച്ച് ജനങ്ങളെ ഭീതിയിലാക്കുകയാണ്.

മെയ് ഒന്നിനു മുമ്പ് ശൂന്യതയില്നിന്ന് മോഡിക്ക് വാക്സിനുണ്ടാക്കാനാകില്ല. എല്ലാം അള്ളാഹു തീരുമാനിക്കുമെന്ന കെ ടി ജലീലിന്റെ അഭിപ്രായം പള്ളിയില്പോയി പറഞ്ഞാല് മതിയെന്നും സുരേന്ദ്രന് പറഞ്ഞു.




Credits Kerala || Deshabhimani ​Online ​News https://ift.tt/3gu2x4q

Comments

Archive

Contact Form

Send