സംസ്ഥാനത്തെ മികച്ച ഫലങ്ങളിലൊന്ന് ആലപ്പുഴയില്‍: വിജയരാഘവന്‍

വള്ളികുന്നം (ആലപ്പുഴ)> നിയമസഭാ തെരഞ്ഞെടുപ്പില് സംസ്ഥാനത്തെ മികച്ച ഫലങ്ങളിലൊന്ന് ആലപ്പുഴയിലേതാകുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന്. ജില്ലയിലെ സിപിഐ എം പ്രവര്ത്തനം മാതൃകാപരമാണ്. വലിയ ബഹുജന അംഗീകാരമാണ് ആലപ്പുഴയില് ലഭിച്ചുകൊണ്ടിരിക്കുന്നത്. വള്ളികുന്നത്ത് ആര്എസ്എസ് കൊലപ്പെടുത്തിയ അഭിമന്യുവിന്റെ വസതി സന്ദര്ശിച്ചശേഷം മാധ്യമപ്രവര്ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര സഹമന്ത്രി എന്ന നിലയില് വി മുരളീധരന്റെ എല്ലാ പ്രസ്താവനകളും പ്രവര്ത്തനങ്ങളും നിലവാരം കുറഞ്ഞതാണ്. മുഖ്യമന്ത്രിക്ക് നേരെ പ്രയോഗിച്ച വാക്കുകള് തിരുത്താന് കേന്ദ്രമന്ത്രി തയ്യാറാകാത്തത് അപകടകരമാണ്. അദ്ദേഹം ആ സ്ഥാനത്തിരിക്കാന് എത്രകണ്ട് അനുയോജ്യനാണെന്ന് അവര്തന്നെ പരിശോധിക്കണമെന്നും വിജയരാഘവന് പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3x890Yw

Comments

Archive

Contact Form

Send