ഒരു ബെഡിനായി കാത്തിരിക്കുന്നത് അമ്പതിലധികം പേര്‍; ഉത്തര്‍പ്രദേശില്‍ കോവിഡ് സ്ഥിതി അതിസങ്കീര്‍ണം

ലക്നൗ> കോവിഡിന്റെ രണ്ടാം തരംഗത്തില് ഉത്തര്പ്രദേശില് സ്ഥിതി അതിസങ്കീര്ണം മാര്ച്ച് അവസാനം 3138 കോവിഡ് കേസുകളാണ് ലക്നൗവില് റിപ്പോര്ട്ട് ചെയ്തതെങ്കില് ഏപ്രില് 16 ആയപ്പോഴേക്കും അത് 40,753 ആയി. കൂടുതല് ആശുപത്രികളെ കോവിഡ് സ്പെഷ്യല് ആശുപത്രികളാക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ലക്നൗവില് മാത്രം പത്തിലധികം
കോവിഡ് സ്പെഷ്യല് ആശുപത്രികളുണ്ട്. എന്നിട്ടും രോഗികള്ക്ക് മതിയായ ചികിത്സ ലഭിക്കാത്ത അവസ്ഥയാണ്.

നിലവില് കോവിഡ് പോസിറ്റീവായവരുടെ എണ്ണത്തില് മഹാരാഷ്ട്രക്ക് പിന്നിലായി രണ്ടാം സ്ഥാനത്താണ് ഉത്തര്പ്രദേശ്. ആവശ്യത്തിന് ഐസിയുകളും വെന്റിലേറ്ററുകളുമില്ലാതെ വലയുകയാണ് ലക്നൗവിലെ ആശുപത്രികള്. കിങ് ജോര്ജ്സ് മെഡിക്കല് യൂണിവേഴ്സിറ്റിയിലെത്തിയ 38 വയസുകാരനായ വികാസ് വര്മ പറയുന്നതിങ്ങനെ-- 'രണ്ട് ദിവസമായി ആശുപത്രിയില് കിടക്കയ്ക്കായി കാത്തുനില്ക്കുകയാണ് ഞാന്. ശ്വസന തടസമുണ്ട്. ഓക്സിജന് മാസ്ക് മാത്രമാണ് ഇതുവരെ ലഭിച്ചത്. ബെഡ് ഒഴിയുമ്പോള് എന്നെ അങ്ങോട്ട് മാറ്റുമെന്നാണ് ആശുപത്രി അധികൃതര് പറയുന്നത്'.

നിലവില് ബെഡുകള് ഒഴിവില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. കഴിഞ്ഞ രണ്ട് ദിവസമായി ഒരു ബെഡിനായി 50ലേറെ പേര് കാത്തുനില്ക്കുകയാണ്. അതിനാല് രോഗികളെ വീടുകളിലേക്ക് അയക്കുകയോ മറ്റിടങ്ങളിലേക്ക് റെഫര് ചെയ്യുകയോ ആണെന്ന് ആശുപത്രി അധികൃതര് പറഞ്ഞു.




Credits National || Deshabhimani ​Online ​News https://ift.tt/3mVQiie

Comments

Archive

Contact Form

Send