കോതമംഗലത്ത്‌ ഡിവൈഎഫ്‌ഐ നേതാവിനുനേരെ ആസിഡ്‌ ആക്രമണം; ഗുരുതര പരിക്ക്‌

കോതമംഗലം > ഡിവൈഎഫ്ഐ കോതമംഗലം ബ്ലോക്ക് പ്രസിഡന്റ് ജിയോ പയസിനുനേരെ ആസിഡ് ആക്രമണം. രാമല്ലൂരിലെ വീട്ടിലേക്ക് ബൈക്കിൽ പോകവേ വീടിനുസമീപത്തുവച്ച് വാഹനം കൈകാണിച്ചുനിർത്തിയ അക്രമി ജിയോയുടെ ദേഹത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു. ശനിയാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. ശരീരമാസകലം പൊള്ളലേറ്റ ജിയോയെ ആദ്യം കോതമംഗലം ധർമഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.



Credits Kerala || Deshabhimani ​Online ​News https://ift.tt/3uHd6Fi

Comments

Archive

Contact Form

Send