വോട്ടെണ്ണൽ ദിനത്തിലെ ആഹ്ളാദ പ്രകടനങ്ങൾ തെരഞ്ഞെടുപ്പ് കമീഷന്‍ വിലക്കി
ന്യൂഡൽഹി> അഞ്ച് സംസ്ഥാനങ്ങളിൽ വോട്ടെണ്ണൽ ദിനത്തിലെ ആഹ്ളാദ പ്രകടനങ്ങൾക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ വിലക്ക്. വോട്ടെണ്ണൽ ദിനമായ മെയ് രണ്ടിനും തുടർന്നുള്ള ദിവസങ്ങളിലുമാണ് തെരഞ്ഞെടുപ്പ് കമീഷൻ വിലക്ക് ഏർപ്പെടുത്തിയത്.
വോട്ടെടുപ്പ് നടന്ന കേരളം, തമിഴ്നാട്, പുതുച്ചേരി, പശ്ചിമ ബംഗാൾ, അസം സംസ്ഥാനങ്ങളിൽ വിലക്ക് ബാധകമാണ്. കോവിഡിന്റെ രണ്ടാം വ്യാപന കാലത്തെ തെരഞ്ഞെടുപ്പ് നടത്തിപ്പ് സംബന്ധിച്ച മദ്രാസ് ഹൈകോടതിയുടെ വിമർശനത്തിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് കമീഷന്റെ നടപടി.
ഒരു നിയന്ത്രണവുമില്ലാതെ തെരഞ്ഞെടുപ്പ് റാലികൾക്ക് അനുവാദം നൽകിയതാണ് കാര്യങ്ങൾ ഇത്രമാത്രം വഷളാക്കിയതെന്ന് ഹൈകോടതി നിരീക്ഷിച്ചു.
Credits National || Deshabhimani Online News https://ift.tt/3sTdgb9
Comments