തെരഞ്ഞെടുപ്പ് ചെലവിനുള്ള പണമെന്നു മനോരമ; ഭൂമി ഇടപാടെന്നു മറ്റ് പത്രങ്ങൾ: രണ്ടായാലും ഷാജി കുടുങ്ങും
കൊച്ചി> മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി എംഎൽഎയുടെ കണ്ണൂരിലെ വീട്ടിൽനിന്ന് വിജിലൻസ് കണ്ടെത്തിയ അനധികൃത പണത്തിന്റെ സ്രോതസ് സംബന്ധിച്ച് വ്യത്യസ്ത വിശദീകരണങ്ങളുമായി യുഡിഎഫ് പത്രങ്ങൾ.
തെരഞ്ഞെടുപ്പ് സമയത്ത് ശേഖരിച്ച പണവും പാർട്ടിയുടെ പണവും ഉൾപെടുന്നതാണ് പണമെന്നു മുഖ്യ യുഡിഎഫ് മാധ്യമമായ മലയാള മനോരമ പറയുന്നു. പത്രത്തിന്റെ ഒന്നാം പേജിലെ വാർത്തയിലാണ് ഈ വിശദീകരണം." തെരഞ്ഞെടുപ്പിന് ചെലവായ തുക മുഴുവൻ കൊടുത്തുതീർത്തിരുന്നില്ല.ചെലവ് കണക്കും സമർപ്പിച്ചിട്ടില്ല.തെരഞ്ഞെടുപ്പ് പ്രചാരണത്തിനും മറ്റുമായി ശേഖരിച്ച തുക വീട്ടിലുണ്ട് എന്നറിഞ്ഞുതന്നെ വിജിലൻസ് സംഘം എത്തിയതാണ് ''-ഇങ്ങനെ ഷാജി പറഞ്ഞതായാണ് മനോരമ വിശദീകരിക്കുന്നത്.

എന്നാൽ മറ്റൊരു യുഡിഎഫ് പത്രമായ ചന്ദ്രിക പറയുന്നത് പണത്തിനു രേഖയുണ്ട് എന്നുമാത്രമാണ്.എന്നാൽ മാതൃഭൂമിയും മാധ്യമവും കേരളകൗമുദിയും അടക്കമുള്ള പത്രങ്ങൾ പറയുന്നത് ബന്ധുവിന്റെ ഭൂമി ഇടപാടുമായി ബന്ധപെട്ട പണമാണ് വീട്ടിൽ സൂക്ഷിച്ചതെന്നു ഷാജി അറിയിച്ചു എന്നാണ് .
ഷാജിയെ രക്ഷിയ്ക്കാൻ പത്രങ്ങൾ ഒരുക്കിയ ഈ വിശദീകരണങ്ങൾ ഷാജിയെ കൂടുതൽ വെട്ടിലാക്കുകയാണ്. തെരഞ്ഞെടുപ്പിനുള്ള പണമാണ് വീട്ടിൽ എന്ന മനോരമയുടെ വാദം ശരിയാണെങ്കിൽ ഷാജി തെരെഞ്ഞെടുപ്പ് അഴിമതി കേസിൽ കൂടി പ്രതിയാകുമെന്നു നിയമവൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. നിയമസഭയിലേക്ക് ഒരു സ്ഥാനാർത്ഥിയ്ക്ക് ആകെ ചെലവാക്കാവുന്നത് 30.8 ലക്ഷം രൂപയാണ്. അപ്പോഴാണ് തെരഞ്ഞെടുപ്പ് ചെലവിനായി തെരഞ്ഞെടുപ്പിന് ശേഷവും അരക്കോടിയോളം രൂപ ഷാജി വീട്ടിൽ സൂക്ഷിച്ചതായി മനോരമ വാദിയ്ക്കുന്നത്.
ഭൂമി ഇടപാടുകൾക്കാണെന്ന വാദവും കെണിയാകും.ചെക്ക്, ഡ്രാഫ്റ്റ്, ഇലക്ട്രോണിക് ക്ലിയറിങ് സംവിധാനം എന്നിവ ഉപയോഗിച്ചുമാത്രമേ 20,000 രൂപയ്ക്കുമുകളിലുള്ള ഇടപാടുകള്നടത്താവൂവെന്ന നിയമം നിലനിൽക്കെയാണ് ഭൂമി ഇടപാടിനായി അരക്കോടി വീട്ടിൽ സൂക്ഷിച്ചതായി വിശദീകരണം വന്നത്.
ചുരുക്കത്തിൽ ഷാജി കൂടുതൽ കേസുകളിൽ പ്രതിയാക്കപ്പെടാൻ സാധ്യതയുള്ള വിശദീകരണങ്ങളാണ് പല പത്രങ്ങളിലായി വന്നിട്ടുള്ളതെന്നു ചൂണ്ടിക്കാണിയ്ക്കപ്പെടുന്നു.
Credits Kerala || Deshabhimani Online News https://ift.tt/3a9J5Wy
Comments