സെന്‍ട്രല്‍ ജയിലില്‍ കോവിഡ് ടെസ്റ്റ്; എല്ലാവരും നെഗറ്റീവ്
തിരുവനന്തപുരം> തിരുവനന്തപുരം സെന്ട്രല് ജയിലിലെ അന്തേവാസികള്ക്കായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില് കോവിഡ് ടെസ്റ്റ് നടത്തി. 400 പേര്ക്കാണ് ആന്റിജന് ടെസ്റ്റ് നടത്തിയത്. എല്ലാവരുടേയും പരിശോധന ഫലം നെഗറ്റീവായിരുന്നു.ബാക്കി വരുന്ന തടവുകാര്ക്കായി അടുത്ത ദിവസങ്ങളില് ടെസ്റ്റ് നടക്കും.
ജയിലിലെ എല്ലാ തടവുകാര്ക്കും വാക്സിനേഷന് നടത്തുന്നതിന് ക്രമീകരണങ്ങള് ഏര്പ്പെടുത്തിവരുന്നതായും അടുത്ത ആഴ്ചയോടെ എല്ലാവര്ക്കും വാക്സിനേഷന് നല്കുന്ന പ്രവര്ത്തങ്ങള് ആരംഭിക്കുന്നതാണെന്നും ജയില് സൂപ്രണ്ട് അറിയിച്ചു
Credits Kerala || Deshabhimani Online News https://ift.tt/32slbla
Comments