സന്തോഷ് ഏച്ചിക്കാനത്തിന്റെ പിതാവ് എ സി ചന്ദ്രൻനായർ അന്തരിച്ചു
കാഞ്ഞങ്ങാട്> പ്രശസ്ത എഴുത്തുകാരനും തിരക്കഥാ കൃത്തുമായ സന്തോഷ് ഏച്ചിക്കാനത്തിന്റെ പിതാവ് എ സി ചന്ദ്രൻ നായർ ( 73) അന്തരിച്ചു.സാൽഗോക്കർ ഗോവ ഫുട്ബോൾ ടീമിലെ മുൻ താരമാണ്. അസുഖത്തെ തുടർന്ന് ദീർഘനായി ചികിൽസയിലായിരുന്നു. വർഷങ്ങളായി ചെറുവത്തൂർ കാലിക്കടവിലാണ് താമസം.
ഭാര്യ: കോടോത്ത് ശ്യാമള .മകൾ :സിന്ധു .മരുമക്കൾ: ജെൽസ തൃശൂർ ( അസി.പ്രൊഫസർ, വിവേകാനന്ദ കോളേജ്, കുന്നംകുളം) ) ,പരേതനായ പത്മനാഭൻ (റിട്ട. ആർമി ) .സഹോദരങ്ങൾ : എ.സി . മാധുരി അമ്മ (ഏച്ചിക്കാനം ) ,എ സി .പ്രേമ അമ്മ (മടിക്കൈ അമ്പലത്തു കര) ,പരേതരായ എ സി ബാലൻ നായർ ,എ സി അപ്പു കുട്ടൻ നായർ ,എ സി കുഞ്ഞിരാമൻ നായർ ,എ സി കുഞ്ഞിക്കണ്ണൻ നായർ .സംസ്കാരം ശനിയാഴ്ച രാവിലെ 11.30-ന് ഏച്ചിക്കാനം തറവാട്ട് വളപ്പിൽ .
Credits Kerala || Deshabhimani Online News https://ift.tt/2QkmKz9
Comments