പണം വീട്ടിൽ സൂക്ഷിക്കരുത്‌; തെരെഞ്ഞെടുപ്പ്‌ ഫണ്ടെന്ന ഷാജിയുടെ വാദം സ്വയം കുരുക്കായി

കോട്ടയം > അനധികൃത സ്വത്ത് സംബന്ധിച്ചു മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി എംഎൽഎ നടത്തിയ ന്യായീകരണം സ്വയം കുറ്റവാളിയാക്കുന്നത്. വീട്ടിൽ ഒളിച്ചുവച്ച അരക്കോടിയോളം രൂപ തെരഞ്ഞെടുപ്പ് ചെലവിന് സൂക്ഷിച്ചതാണെന്നാണ് കെ എം ഷാജി വിജിലൻസിനോട് പറഞ്ഞത്. ഇതിന്റെ തെളിവു ഹാജരാക്കാൻ കൗണ്ടർ ഫോയിൽ ശേഖരിക്കാൻ സമയം വേണമെന്നും അദ്ദേഹം വിജിലൻസിനോട് അപേക്ഷിച്ചിരുന്നു.

എന്നാൽ തെരഞ്ഞെടുപ്പു കമീഷന്റെ ചട്ടമനുസരിച്ച് സ്ഥാനാർഥികൾക്ക് തെരഞ്ഞെടുപ്പിൽ ചെലവാക്കാനുള്ള തുക വീട്ടിലോ മറ്റെവിടെയെങ്കിലുമോ പണമായി സൂക്ഷിക്കാനാവില്ല. അതിനായി സ്ഥാനാർഥികൾ തെരഞ്ഞെടുപ്പു സമയത്ത് പ്രത്യേക അക്കൗണ്ട് തുറക്കണം. വരവും ചെലവും അതുവഴിയാകണം.

തെരഞ്ഞെടുപ്പ് കമീഷന്റെ കമ്പെൻഡിയം ഓഫ് ഇൻസ്ട്രക്ഷൻസ് ഓൺ ഇലക്ഷൻ എക്സ്പെൻഡിച്ചർ മോണിറ്ററിങ് പ്രകാരം 30.80 ലക്ഷം രൂപയാണ് ഒരു സ്ഥാനാർഥിക്കു ചെലവാക്കാവുന്ന പരമാവധി തുക. പ്രചാരണം കഴിഞ്ഞ് അരക്കോടി രൂപ മിച്ചമുണ്ടെന്നതും ഷാജിയെ കുരുക്കിലാക്കുന്നതാണ്.



Credits Kerala || Deshabhimani ​Online ​News https://ift.tt/3ag7ny7

Comments

Archive

Contact Form

Send