#ResignModi മോഡി രാജിവയ്‌ക്കണം; സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ശക്തം
ന്യൂഡൽഹി > രാജ്യത്ത് കോവിഡ് വ്യാപനം മോശമായ രീതിയിൽ കൈകാര്യം ചെയ്യുന്നതിൽ കേന്ദ്രസർക്കാരിനും നരേന്ദ്ര മോഡിക്കും എതിരെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ശക്തമാകുന്നു. ഫെയ്സ്ബുക്ക് സ്ഥാപകൻ ആയ മാർക് സുക്കർബർഗ് 2015ൽ പങ്കുവച്ച മോഡിക്ക് ഒപ്പം ഉള്ള ചിത്രങ്ങൾക്ക് താഴെ കമന്റ് ചെയ്താണ് ലോകത്ത് ആകമാനമുള്ള ഇന്ത്യക്കാരുടെ പ്രതിഷേധം. മോഡി രാജി വയ്ക്കണമെന്നും ദേശവിരുദ്ധൻ ആണെന്നും അടക്കമുള്ള കമ്മന്റുകൾ ചിത്രത്തിനടിയിൽ നിറയുകയാണ്.
ഇതിന്റ ഭാഗമായി #resignmodi എന്ന ഹാഷ്ടാഗോടുകൂടിയുള്ള ക്യാമ്പയിനും ആരംഭിച്ചു കഴിഞ്ഞു. മോഡിയുടെ ജനവിരുദ്ധമായ നയങ്ങൾക്കെതിരെ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും പ്രതിഷേധം ഉയരുകയാണ്. രാജ്യം കൂടുതൽ ദുരന്തത്തിലേക്ക് നീങ്ങുമ്പോൾ ഒരു തരത്തിലുമുള്ള പ്രതിരോധ പ്രവർത്തനങ്ങളോ ഉത്തരവാദിത്വമോ ഏറ്റെടുക്കാത്ത പ്രധാനമന്ത്രിക്കെതിരെയുള്ള ഇന്ത്യക്കാരുടെ പ്രതിഷേധമാണെന്നും കമന്റുകളിൽ പറയുന്നു.
#ResignModi എന്ന ഹാഷ്ടാഗ് ഉള്പ്പെട്ട പോസ്റ്റുകള് കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ബ്ലോക്ക് ചെയ്തിരുന്നു. എന്നാൽ ഇത് അറിയാതെ സംഭവിച്ചതാണെന്ന് ഫേസ്ബുക്കിന്റെ വിശദീകരണം കൊടുത്ത് ഹാഷ്ടാഗ് പുന:സ്ഥാപിച്ചു. മോഡിയുടെ രാജി ആവശ്യപ്പെട്ടുള്ള സോഷ്യൽ മീഡിയ ക്യാമ്പയിൻ ഇതിനോടകം ആളുകൾ ഏറ്റെടുത്തു കഴിഞ്ഞു.
Credits National || Deshabhimani Online News https://ift.tt/3t4OXap
Comments