VIDEO - കോവിഡ് പ്രതിരോധത്തിനും ‘റാസ്‌പുട്ടിൻ’; വൈറലായി വീഡിയോ
കോട്ടയം > നവീന്റെയും ജാനകിയുടെയും നൃത്തച്ചുവടുകളാൽ വീണ്ടും ഹിറ്റായ റാസ്പുട്ടിൻ ഗാനം കോവിഡ് പ്രതിരോധത്തിനും. *‘ ഡാൻസ് തുടരൂ, ഉള്ളു തണുപ്പിക്കാൻ മിൽമ ’ എന്ന ഹാഷ് ടാഗോടെ സോഷ്യൽ മീഡിയയിൽ വൈറലായ മിൽമയുടെ പരസ്യത്തിനു പിന്നാലെയാണ് ജീവൻ രക്ഷിക്കാനുള്ള ആഹ്വാനവുമായി സെക്കൻഡ് വീഡിയോ സോഷ്യൽ മീഡിയയിൽ നിറയുന്നത്.
നവീന്റെയും ജാനകിയുടെയും കാരിക്കേച്ചറാണ് മിൽമ പരസ്യത്തിന് ഉപയോഗിച്ചതെങ്കിൽ ആനിമേഷൻ വീഡിയോയിൽ നൃത്തം ചെയ്യുന്നത് വാക്സിൻ കുപ്പികളായ കോവിഷീൽഡും കോവാക്സിനുമാണ്. ‘ അടുത്തുള്ള വാക്സിനേഷൻ കേന്ദ്രത്തിൽനിന്ന് പ്രതിരോധ കുത്തിവയ്പ്പ് എടുക്കുക, ‘ക്രഷ് ദ കർവ്’ തുടങ്ങിയ സന്ദേശങ്ങളും വീഡിയോയിലുണ്ട്.
Credits Kerala || Deshabhimani Online News https://ift.tt/2PWjCsM
Comments