VIDEO:- ഹോട്ടൽ ലോബിയിൽ പത്രം വായിച്ചു സനു മോഹൻ: കൊല്ലൂരിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കൊച്ചി> മുട്ടാർ പുഴയിൽ വൈഗ(13) എന്ന പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷിക്കുന്ന അച്ഛൻ സനു മോഹൻ ഹോട്ടൽ ലോബിയിൽ പത്രം വായിച്ചു കൊണ്ടിരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു . റോഡിലൂടെ നടന്നുപോകുന്ന വീഡിയോയും കിട്ടിയിട്ടുണ്ട്.

കൊല്ലൂരിൽ ഇയാൾ താമസിച്ചിരുന്ന ലോഡ്ജിലെ ബിൽ നൽകുന്നതിനിടെ തർക്കമുണ്ടാകുകയും ജീവനക്കാർ ഇയാളെ തിരിച്ചറിയുകയും ചെയ്തതായി വിവരം ലഭിച്ചിരുന്നു. സംഭവത്തെ തുടർന്ന് ഇയാൾ സ്ഥലത്തുനിന്ന് ഓടി രക്ഷപെടുകയായിരുന്നു. ഈ സാഹചര്യത്തിലാണ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടരുന്നത്.

മൂകാംബികയിൽ ഇയാൾ താമസിച്ചിരുന്നത് സ്വന്തം പേരിലായിരുന്നുവെന്ന് കണ്ടെത്തിയതായി കമീഷണർ പറഞ്ഞു. മറ്റു തിരിച്ചറിയൽ രേഖകൾ സംഘടിപ്പിക്കാൻ സാധിച്ചിട്ടില്ലാത്തതിനാൽ സ്വന്തം പേ രിലുള്ള തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചാണ് ലോഡ്ജിൽ മുറിയെടുത്തത് എന്നാണ് കരുതുന്നത്.

സനു മോഹൻ ഉടൻ പിടിയിലാകുമെന്ന് കൊച്ചി സിറ്റി പൊലീസ് കമീഷണർ സി എച്ച് നാഗരാജു പറഞ്ഞു. ഇയാൾ മൂകാംബികയിൽ താമസിച്ച വിവരം ലഭിച്ചതിനെ തുടർന്ന് അന്വേഷണ സംഘം ഇവിടെയെത്തിയിട്ടുണ്ട്. കർണ്ണാടക പൊലീസിന്റെ സഹായത്തോടെയാണ് തിരച്ചിൽ.



Credits Kerala || Deshabhimani ​Online ​News https://ift.tt/3sobb6N

Comments

Archive

Contact Form

Send