"ബിജെപി രണ്ടക്കം തികയ്‌ക്കുമെന്ന്‌ പറഞ്ഞു, തികച്ചു - 00'; എയറിൽ നിർത്തി സോഷ്യൽമീഡിയ

കൊച്ചി > ഇലക്ഷൻ റിസൾട്ട്​ അറിഞ്ഞശേഷവും സമൂഹമാധ്യമങ്ങളിൽ ട്രോളന്മാരുടെ അഴിഞ്ഞാട്ടം. പതിവുപോടെ ബിജെപി ആണ്​ പ്രധാന ഇര. ഉണ്ടായിരുന്ന ഒരുസീറ്റുകൂടി പോയതോടെ ബിജെപിയെ എയർനിർത്തിയുള്ള അഭ്യാസങ്ങളാണ്​ സോഷ്യൽ മീഡിയയിൽ. തെരഞ്ഞെടുപ്പിന് മുമ്പുതന്നെ ട്രോളന്മാർക്ക്​ വേണ്ടതിലധികം മീം ഐഡിയകൾ ബിജെപി നൽകിയിരുന്നു. ​പ്രധാനമായും ട്രോളന്മാരുടെ ഇരയാകുന്നത്​ ​ രണ്ട്​ മണ്ഡലങ്ങളിൽ മത്സരിച്ച ബിജെപി പ്രസിഡൻറ്​ കെ സുരേന്ദ്രനാണ്​.

രണ്ട്​ മണ്ഡലത്തിലെ മത്സരം, ഹെലികോപ്​ടറിൽ കയറിയുള്ള സുരേന്ദ്രന്റെ കറക്കം തുടങ്ങിയവയെല്ലാം ട്രോളന്മാരുടെ ഇഷ്​ട വിഷയമാണ്​. മിസോറാം ഗവർണർ സ്​ഥാനവും ട്രോളുകളിൽ തിരിച്ചുവന്നിട്ടുണ്ട്​. പിന്നെയുള്ള പ്രധാന ഇര മെട്രോ മാൻ ശ്രീധരനാണ്​. ഇലക്ഷനുമുമ്പുള്ള ശ്രീധരന്റെ പ്രസ്​താവനകൾ സ്വയംതന്നെ ട്രോളുകളായി മാറുകയാണ്​. ഇക്കാര്യത്തിൽ ട്രോളന്മാർക്ക്​ കാര്യമായ പണിയെടുക്കേണ്ടിവരുന്നില്ലെന്നതാണ്​ സത്യം. ഇതിന്റെയെല്ലാം ഇടയിലേക്ക്​ മോദിയും അമിത്​ഷായുമൊക്കെ കടന്നുവരുന്നുമുണ്ട്​.



Credits Kerala || Deshabhimani ​Online ​News https://ift.tt/3tcaMF6

Comments

Archive

Contact Form

Send