കോവിഡ്‌: ദിശയുടെ 
സേവനം ഇനി 104ലും


തിരുവനന്തപുരം> ദിശയുടെ സേവനം ഇനിമുതൽ 104 എന്ന ടോൾഫ്രീ നമ്പരിലും ലഭിക്കും. ദേശീയതലത്തിൽ ഒറ്റ ഹെൽത്ത് ഹെൽപ് ലൈൻ നമ്പറാക്കുന്നതിന്റെ ഭാഗമായാണിത്. 104 കൂടാതെ 1056, 0471 2552056 എന്നീ നമ്പറിലും ദിശയുടെ സേവനം 24 മണിക്കൂറും ലഭ്യമാകും.

ജനങ്ങൾക്ക് കോവിഡുമായി ബന്ധപ്പെട്ട സഹായം നൽകാനാണ് കഴിഞ്ഞ വർഷം ജനുവരി 22ന് ദിശയെ കോവിഡ് ഹെൽപ് ലൈനാക്കിയത്. ഇതുവരെ 10.5 ലക്ഷം കോളുകളെത്തി. കോവിഡ് കാലത്ത് 6.17 ലക്ഷവും.

ഏറ്റവുമധികം കോൾ തിരുവനന്തപുരം ജില്ലയിൽനിന്നും (1,01,518) ഏറ്റവും കുറവ് വയനാട് ജില്ലയിൽനിന്നുമാണ്(4562). 10 ശതമാനം കോൾ കേരളത്തിന് പുറത്തുനിന്നാണ്. 65 ദിശ കൗൺസിലർമാർ, 25 വളന്റിയർമാർ, അഞ്ച് ഡോക്ടർമാർ, മൂന്ന് ഫ്ലോർ മാനേജർമാർ എന്നിവരാണ് ഇപ്പോഴുള്ളത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/3uP0DQa

Comments

Archive

Contact Form

Send