സംസ്ഥാനത്ത് ലോക്ഡൗണ്‍ 23 വരെ നീട്ടി; 4 ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍

തിരുവനന്തപുരം > കോവിഡ് വ്യാപനത്തെ തുടര്ന്ന് സംസ്ഥാനത്ത് ലോക്ഡൗണ് ഒരാഴ്ച കൂടി നീട്ടി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്ന്നുനില്ക്കുന്ന സാഹചര്യത്തിലാണ് മെയ് 23വരെ ലോക്ഡൗണ് നീട്ടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. കടുത്ത രോഗവ്യാപനം നിലനില്ക്കുന്ന തിരുവനന്തപുരം, എറണാകുളം, മലപ്പുറം, തൃശൂര് ജില്ലകളില് 16ന് ശേഷം ട്രിപ്പിള് ലോക്ഡൗണ് ഏര്പ്പെടുത്തുമെന്നും മുഖ്യമന്ത്രി വാര്ത്താസമ്മേളനത്തില് അറിയിച്ചു.

രണ്ടാംതരംഗത്തിന്റെ പ്രതിസന്ധികള് മറികടക്കാന് പ്രത്യേക പദ്ധതികള് നടപ്പാക്കും. ഭക്ഷ്യധാന്യ കിറ്റ് അടുത്ത മാസവും തുടരും. സാമൂഹ്യ പെന്ഷന് വിതരണം ഉടന് പൂര്ത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിലവില് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ഡൗണ് മെയ് 16 വരെയാണ്.



Credits Kerala || Deshabhimani ​Online ​News https://ift.tt/3w6yBjn

Comments

Archive

Contact Form

Send