ബംഗാള്‍ ഉള്‍ക്കടലില്‍ 'യാസ്' ചുഴലിക്കാറ്റ് 25ഓടെ; കേരളത്തില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം > തെക്കന് ബംഗാള് ഉള്ക്കടലിനോട് ചേര്ന്നുള്ള ആന്ഡമാന് കടലില് മെയ് 22നോട് കൂടി ഒരു ന്യൂനമര്ദം രൂപപ്പെടാനും അത് പിന്നീടുള്ള 72 മണിക്കൂറില് ശക്തി പ്രാപിച്ച് ഒരു ചുഴലിക്കാറ്റായി മാറുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ചുഴലിക്കാറ്റായി മാറിയാല് യാസ് എന്ന പേരിലായിരിക്കും അറിയപ്പെടുക. ന്യൂനമര്ദത്തിന്റെ പ്രതീക്ഷിക്കുന്ന സഞ്ചാര പഥത്തില് കേരളം ഉള്പ്പെടുന്നില്ല.

യാസ് രൂപപ്പെട്ടാല് തെക്കന് കേരളത്തില് 25 മുതല് മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്. തൊട്ടടുത്ത ദിവസം മുതല് മഴ വടക്കന് കേരളത്തിലേക്കും കര്ണാടകയിലേക്കും വ്യാപിക്കുമെന്നാണു കണക്കുകൂട്ടല്.



Credits Kerala || Deshabhimani ​Online ​News https://ift.tt/3u12yjw

Comments

Archive

Contact Form

Send