എസ്എഫ്ഐ രക്തദാന ക്യാമ്പയിൻ വൻ വിജയം; 2523 പേർ ഭാഗമായി
തിരുവനന്തപുരം > കോവിഡ് രണ്ടാംഘട്ട വ്യാപനത്തിൻ്റെ സാഹചര്യത്തിൽ സംസ്ഥാനത്തെ ആശുപത്രികളിൽ രക്തക്ഷാമം ഉണ്ടാകാതിരിക്കാൻ എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച രക്തദാന ക്യാമ്പയിൻ വൻ വിജയം.
സംസ്ഥാന കമ്മറ്റിയുടെ ആഹ്വാനം സ്വീകരിച്ച് സംസ്ഥാനത്തെ പ്രധാന ആശുപത്രികളിലും, ബ്ലഡ് ബാങ്കുകളിലും എസ്എഫ്ഐ യുടെ നേതൃത്വത്തിൽ ഏപ്രിൽ 26 മുതൽ ആരംഭിച്ച രക്ത ദാന ക്യാമ്പെയിൻ ഹൃദയപൂർവം എസ്എഫ്ഐയിലൂടെ ബുധനാഴ്ച വരെ 2523 പേർ ഭാഗമായി.
തുടർന്നുള്ള ദിവസങ്ങളിലും ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ ക്യാമ്പെയിൻ തുടരും.
എസ്എഫ്ഐ യുടെ ആഹ്വാന പ്രകാരം രക്തദാന ക്യാമ്പയിന് ഭാഗമായ എല്ലാവരേയും സംസ്ഥാന സെക്രട്ടറി കെ എം സച്ചിൻ ദേവ് ,പ്രസിഡൻ്റ് വി എ വിനീഷ് എന്നിവർ അഭിവാദ്യം ചെയ്തു.
Credits Kerala || Deshabhimani Online News https://ift.tt/3uIrxt6
Comments