ഗുജറാത്തിൽ കോവിഡ്‌ മരണം 27,300 എന്ന്‌ കോൺഗ്രസ്‌

അഹമ്മദാബാദ്
ഗുജറാത്തിൽ കുറഞ്ഞത് 27,300 ആളുകൾ കോവിഡ്മൂലം മരിച്ചെന്ന് സർവേപ്രകാരമുള്ള വിവരം. സർക്കാർ വിവരങ്ങൾ മറച്ചുവയ്ക്കുന്നെന്ന ആക്ഷേപങ്ങൾക്കിടെയാണ് കോൺഗ്രസ് നടത്തിയ സർവേയിലെ വിവരങ്ങൾ പുറത്തുവിട്ടത്. ഔദ്യോഗിക മരണസംഖ്യ 9,701 മാത്രമാണ്. രണ്ടാഴ്ച മുമ്പ് നടത്തിയ സർവേയിൽ കോവിഡ് ബാധിച്ച് മരിച്ച 17,300 പേരുടെ കുടുംബാംഗങ്ങൾ ഗൂഗിൾ ഫോമിലൂടെ വിവരങ്ങൾ നൽകി. 10,000 ഫോം നേരിട്ടെത്തിച്ചു. ഇതിൽ 22 ശതമാനംപേർ വീട്ടിലും 77 ശതമാനം ആശുപത്രിയിലുമാണ് മരിച്ചത്. ഓക്സിജൻ ക്ഷാമവും വെന്റിലേറ്റർ കിട്ടാത്തതുമാണ് പലരുടെയും മരണകാരണം.

ഈ വിവരങ്ങൾ സർക്കാരിന് പരിശോധിക്കാമെന്ന് പിസിസി പ്രസിഡന്റ് അമിത് ചാവ്ഡ പറഞ്ഞു. ഇവരുടെ ആശ്രിതർക്ക് നാല് ലക്ഷം രൂപ വീതം സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും കോവിഡ് കണക്കുകൾ സംബന്ധിച്ച് സർക്കാർ ധവളപത്രം പുറത്തിറക്കണമെന്നും ചാവ്ഡ ആവശ്യപ്പെട്ടു.



Credits National || Deshabhimani ​Online ​News https://ift.tt/3wEeHMV

Comments

Archive

Contact Form

Send