വാക്‌സിനുശേഷം കോവിഡ് : നെഗറ്റീവായി 28 ദിവസം കഴിഞ്ഞാൽ രണ്ടാം ഡോസ്
തിരുവനന്തപുരം
കോവിഡ് വാക്സിൻ ആദ്യഡോസ് സ്വീകരിച്ച ശേഷം ആഴ്ചകൾ കഴിഞ്ഞാണ് രണ്ടാം ഡോസ് നൽകുന്നത്. എന്നാൽ ഇതിനുള്ളിൽ ചിലരെങ്കിലും കോവിഡ് പോസിറ്റീവാകാറുണ്ട്. അപ്പോൾ, പിന്നെ എപ്പോഴാണ് തങ്ങൾക്ക് രണ്ടാം ഡോസ് വാക്സിൻ സ്വീകരിക്കാനാകുക എന്ന സംശയം പലരിലുമുണ്ടാകും. രോഗമുക്തരായി 28 ദിവസം കഴിഞ്ഞ് ഇവർക്ക് രണ്ടാം ഡോസ് സ്വീകരിക്കാമെന്ന് തിരുവനന്തപുരത്ത് കോവിഡ് വാക്സിൻ നടപടി ഏകോപിപ്പിക്കുന്ന ഡോ. വിനോജ് പറഞ്ഞു.
സാധാരണഗതിയിൽ കോവാക്സിൻ രണ്ടാംഡോസ് രണ്ടുമുതൽ നാല് ആഴ്ചയ്ക്കുശേഷവും കോവിഷീൽഡ് ആറുമുതൽ എട്ട് ആഴ്ചയ്ക്കുശേഷവുമാണ് സ്വീകരിക്കേണ്ടത്. രോഗമുക്തരായവർ ഇരുപത്തെട്ട് ദിവസത്തിനുശേഷമല്ലെങ്കിൽ പിന്നീടുള്ള രണ്ട് മാസത്തിനുള്ളിൽ രണ്ടാം ഡോസ് സ്വീകരിച്ചാൽ മതിയാകും. ലക്ഷണങ്ങളുള്ളവർ വാക്സിൻ സ്വീകരിച്ചതുകൊണ്ട് പ്രശ്നമില്ലെന്നും ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നു.
വാക്സിനുകൾ പൂർണമായും കോവിഡിൽനിന്ന് മുക്തി നൽകുന്നില്ല. മറിച്ച് രോഗം സ്ഥിരീകരിച്ചാൽ അതിനെ ഗുരുതരമാകാതെ തടയുകയാണ് വാക്സിനുകൾ ചെയ്യുന്നത്. ശരീരത്തിൽ കൂടുതൽ ആന്റിബോഡികൾ സൃഷ്ടിച്ച് കൊറോണ വൈറസിന്റെ തീവ്രത വാക്സിനുകൾ കുറയ്ക്കും.
Credits Kerala || Deshabhimani Online News https://ift.tt/3e9rf8u
Comments