ഒറ്റദിവസം 4 ലക്ഷം രോഗികൾ ; ആകെ മരണം 2.12 ലക്ഷം ; ലോകത്തെ പ്രതിദിന രോ​ഗികളില്‍ പകുതി ഇന്ത്യയില്‍

ന്യൂഡൽഹി
ഇന്ത്യയിൽ ഇതാദ്യമായി ഒറ്റദിവസത്തെ കോവിഡ് ബാധിതരുടെ എണ്ണംനാലു ലക്ഷം കടന്നു. ലോകത്തുതന്നെ ഇതാദ്യം. 24 മണിക്കൂറിൽ രോ​ഗികള് 4,01,993, മരണം3523. ആകെ രോ​ഗികളുടെ എണ്ണം രണ്ടു കോടിയിലേക്ക്. ആകെ മരണം 2.12 ലക്ഷം. ലോകത്ത് ഏറ്റവും കൂടുതൽ പ്രതിദിന രോ​ഗികളും മരണവും ഇന്ത്യയില്.

രണ്ടാം വ്യാപനം തീവ്രമായ ഏപ്രിലിൽ 69.36 ലക്ഷം പേർ കോവിഡ് ബാധിതരായി.ഒരാഴ്ചയ്ക്കിടെ മാത്രം 25.54 ലക്ഷമാണ് രോഗികള്. ഒരാഴ്ചയ്ക്കിടെ 22,290 പേർ കോവിഡിന് ഇരയായി. പ്രതിദിനരോ​ഗസംഖ്യആദ്യമായി ലക്ഷം കടന്നത് ഏപ്രിൽ നാലിന്. ഏപ്രിൽ 15ന് രണ്ടു ലക്ഷവും 21ന് മൂന്നു ലക്ഷവും കടന്നു. ഏപ്രിലിൽ മാത്രം 69.36 ലക്ഷം രോ​ഗികള്; 48,879 മരണം. നിലവിൽ ലോകത്തെ പ്രതിദിന രോ​ഗികളില് പകുതിയും ഇന്ത്യയില്.

ഏറ്റവും കൂടുതൽ രോ​ഗികള് മഹാരാഷ്ട്രയിലാണ്–- 62,919. കർണാടക–- 48296, കർണാടക–- 37199, യുപി–- 34372, ഡൽഹി–- 27047, തമിഴ്നാട്–- 18692, ബംഗാൾ–- 17411, ആന്ധ്ര–- 17354, രാജസ്ഥാൻ–- 17155, ബിഹാർ–- 15853 രോ​ഗികള്. മരണത്തിലും മുന്നില് മഹാരാഷ്ട്ര–- 828. ഡൽഹി–- 375, യുപി–- 332, ഛത്തീസ്ഗഢ്–- 269, കർണാടക–- 217, ഗുജറാത്ത്–- 173, രാജസ്ഥാൻ–- 155, ഉത്തരാഖണ്ഡ്–- 122, ജാർഖണ്ഡ്–- 120, തമിഴ്നാട്–- 113മരണം.



Credits National || Deshabhimani ​Online ​News https://ift.tt/3nFVSG4

Comments

Archive

Contact Form

Send