സംവരണം 50 ശതമാനം കടക്കരുത്; സുപ്രധാന വിധിയുമായി സുപ്രീംകോടതി

ന്യൂഡല്ഹി> ആകെ സംവരണം 50 ശതമാനം കടക്കരുതെന്ന് സുപ്രീംകോടതിയുടെ സുപ്രധാന വിധി. സംവരണ വിഭാഗങ്ങളെ നിശ്ചയിക്കുന്നതിനുള്ള അധികാരം കേന്ദ്രത്തിന് മാത്രമാണെന്ന ഭരണഘടനാ ഭേദഗതിയും കോടതി ശരിവച്ചു.

മറാത്ത സംവരണ നിയമം റദ്ദാക്കിയാണ് ജസ്റ്റിസ് അശോക് ഭൂഷണ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ സുപ്രധാന വിധി. സംവരണത്തിന് പരിധി നിശ്ചയിച്ച ഇന്ദിര സാഹ്നി കേസിലെ വിധി പുനഃപരിശോധിക്കണമെന്ന ആവശ്യവും കോടതി തള്ളി.

അസാധാരണ സാഹചര്യങ്ങളിലൊഴികെ ആകെ സംവരണം 50 ശതമാനം കടക്കരുതെന്ന 1992ലെ ഇന്ദിരാസാഹ്നി കേസ് വിധി പുനഃപരിശോധിക്കണമെന്ന കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ ആവശ്യമാണ് സുപ്രീംകോടതി തള്ളിയത്. ജസ്റ്റിസുമാരായ അശോക് ഭൂഷണ്, എല്. നാഗേശ്വര റാവു, എസ്. അബ്ദുല് നസീര്, ഹേമന്ദ് ഗുപ്ത, എസ്. രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയതാണ് ബെഞ്ച്.

2017ലാണ് മറാത്ത വിഭാഗത്തിന് തൊഴിലിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം നല്കാന് മഹാരാഷ്ട്ര നിയമസഭ നിയമം പാസാക്കിയത്. ഈ നിയമം ചോദ്യംചെയ്തുള്ള ഹര്ജികളിലാണ് കോടതി വിധി പുറപ്പെടുവിച്ചത്. മറാത്ത സംവരണം നടപ്പിലാക്കിയാല് സംവരണം 65 ശതമാനമായി ഉയരുമെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഇന്ദിരാസാഹ്നി കേസിലെ വിധിയില് പറയുന്ന മാനദണ്ഡങ്ങള് ലംഘിക്കപ്പെട്ടതിനാല് മഹാരാഷ്ട്രയില് മറാത്ത വിഭാഗങ്ങള്ക്ക് തൊഴിലിലും വിദ്യാഭ്യാസത്തിനും 16ശതമാനം വീതം സംവരണം നല്കാന് നിയമസഭ പാസാക്കിയ നിയമം റദ്ദാക്കുന്നു. എന്നാല്, മറാത്ത സംവരണ നിയമത്തിന്റെ അടിസ്ഥാനത്തില് മെഡിക്കല് കോഴ്സുകള്ക്ക് ഇതിനോടകം പ്രവേശനം ലഭിച്ചവര്ക്ക് അത് നഷ്ടമാകില്ല. ദേശീയ പിന്നാക്ക വിഭാഗ കമ്മിഷന് രൂപം നല്കാനും സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നാക്കവിഭാഗങ്ങളെ നിശ്ചയിക്കാനുള്ള അധികാരം കേന്ദ്രത്തിനാണെന്നും വ്യക്തമാക്കുന്ന 102-ാം ഭരണഘടനാ ഭേദഗതിയും കോടതി ശരിവച്ചു.



Credits National || Deshabhimani ​Online ​News https://ift.tt/3xZ9yAG

Comments

Archive

Contact Form

Send