അറബിക്കടലില്‍ ന്യൂനമര്‍ദം; സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത; 7 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം > ലക്ഷദ്വീപിനടുത്ത് തെക്കുകിഴക്കന് അറബിക്കടലില് ന്യൂനമര്ദം രൂപപ്പെട്ടു. ഇന്ന് രാവിലെയോടെയാണ് ന്യുനമര്ദ്ദം രൂപപ്പെട്ടത്. ഇത് അടുത്ത 24 മണിക്കൂറില് വീണ്ടും ശക്തി പ്രാപിക്കാന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശനിയാഴ്ച രാവിലെയോടെ തീവ്ര ന്യുന മര്ദ്ദമായി ഞായറാഴ്ചയോടെ ചുഴലിക്കാറ്റായി മാറി വടക്ക്-വടക്ക് പടിഞ്ഞാറ് സഞ്ചരിക്കും. കാറ്റിന്റെ ഗതിയെക്കുറിച്ച് ഇപ്പോള് വ്യക്തമായ പ്രവചനം നടത്തിയിട്ടില്ല.

കാറ്റിന്റെ സഞ്ചാരപഥത്തില് കേരളം ഇല്ലെങ്കിലും സംസ്ഥാനത്ത് 17 വരെ അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കേരള തീരത്ത് 80 കിലോമീറ്റര്വരെ വേഗത്തില് കാറ്റുവീശാന് സാധ്യതയുണ്ട്. ശനിയാഴ്ചവരെ ഇത് തുടരും. ഞായറാഴ്ച കാറ്റിന് ശക്തികൂടും. വെള്ളിയാഴ്ച ഏഴ് ജില്ലകളിലും ശനിയാഴ്ച പന്ത്രണ്ട് ജില്ലകളിലും ഞായറാഴ്ച നാല് ജില്ലകളിലും ഓറഞ്ച് അലര്ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളതീരത്ത് ബുധനാഴ്ച അര്ധരാത്രി മുതല് മത്സ്യബന്ധനം നിരോധിച്ചിട്ടുണ്ട്.

ഓറഞ്ച് അലര്ട്ട്

മേയ് 14: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്

മേയ് 15: തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള മറ്റ് എല്ലാജില്ലകളിലും

മേയ് 16: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കണ്ണൂര്, കാസര്കോട്

യെല്ലോ അലര്ട്ട്

മേയ് 13: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്

മേയ് 14: തൃശൂര്, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്

മേയ് 15: തിരുവനന്തപുരം, കൊല്ലം,

മേയ് 16: പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്, മലപ്പുറം, കോഴിക്കോട്, വയനാട്.



Credits Kerala || Deshabhimani ​Online ​News https://ift.tt/3uNI6nw

Comments

Archive

Contact Form

Send