ചെന്നിത്തലയ്ക്ക് 7 പേരുടെ മാത്രം പിന്തുണ; സതീശന് മുന്‍തൂക്കം

തിരുവനന്തപുരം > പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കാനുള്ള തര്ക്കങ്ങള് തുടരുന്നതിനിടെ കോണ്ഗ്രസ് നിയമസഭാ കക്ഷിയോഗത്തില് വി ഡി സതീശന് മുന്തൂക്കം. ആകെയുള്ള 21 എംഎല്എമാരില് 11 പേര് സതീശനെ പിന്തുണച്ചപ്പോള് 7 പേരുടെ പിന്തുണ മാത്രമാണ് രമേശ് ചെന്നിത്തലയ്ക്ക് ലഭിച്ചത്.

തിരുവഞ്ചൂര് രാധാകൃഷ്ണന്, പി ടി തോമസ് എന്നിവര് സ്വന്തം പേരാണ് നിര്ദേശിച്ചത്. സതീശനുവേണ്ടി ചരടുവലി നടത്തിയത് കെ സി വേണുഗോപാല് ഗ്രൂപ്പാണ്. സജീവ് ജോസഫ്, സണ്ണി ജോസഫ് എന്നീ ഐ ഗ്രൂപ്പ് എംഎല്എമാരും സതീശനുവേണ്ടി നിലപാടെടുത്തു.



Credits Kerala || Deshabhimani ​Online ​News https://ift.tt/2S2lssW

Comments

Archive

Contact Form

Send