സംസ്‌ഥാനത്ത് ലോക്ഡൗൺ ജൂൺ 9 വരെ നീട്ടിയേക്കും
തിരുവനന്തപുരം> സംസ്ഥാനത്ത് ലോക്ഡൗൺ ജൂൺ 9 വരെ നീട്ടിയേക്കും. കോവിഡ് രോഗസ്ഥിരീകരണനിരക്ക് 16 ശതമാനമായി കുറഞ്ഞുവെങ്കിലും ലോക്ഡൗൺ പൂർണമായി ഒഴിവാക്കാനാകാത്ത സാഹചര്യമാണുള്ളതെന്നാണ് വിലയിരുത്തല്.
മെയ് 30 വരെയാണ് നേരത്തെ ലോക്ഡൗൺ പ്രഖ്യാപിച്ചത്. ലോക്ഡൗണിലും കഴിഞ്ഞ ദിവസങ്ങളിൽ അവശ്യമേഖലകൾക്ക് ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. കോവിഡ് അവലോകന യോഗത്തിന് ശേഷം ഇളവുകളോടെ ലോക്ഡൗൺ നീട്ടുവാനാണ് സാധ്യത. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വൈകിട്ട് ആറിന് മാധ്യമങ്ങളെ കാണുന്നുണ്ട്.
Credits Kerala || Deshabhimani Online News https://ift.tt/2TqdBGm
Comments