ലോക്ക്ഡൗണ്‍ ജൂണ്‍ 9 വരെ നീട്ടി; മലപ്പുറത്തെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഒഴിവാക്കി

തിരുവനന്തപുരം> സംസ്ഥാനത്ത് ലോക്ക്ഡൗണ് ജൂണ് 9 വരെ നീട്ടി. മുഖ്യമന്ത്രിയുടെ നേതൃത്വത്തില് ചേര്ന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. അത്യാവശ്യ സേവനങ്ങള്ക്ക് ഇളവ് പ്രഖ്യാപിച്ചു.

എല്ലാ വ്യവസായ സ്ഥാപനങ്ങളും മിനിമം ജീവക്കാരെ ഉപയോഗിച്ച് പ്രവര്ത്തിക്കാം. അസംസ്കൃത വസ്തുക്കള് നല്കുന്ന സ്ഥാപനങ്ങള് ചൊവ്വ, വ്യാഴം ശനി ദിവസങ്ങളില് അഞ്ചുമണിവരെ.

കൂടുതല് ഇളവുകളോടെയാകും മൂന്നാംഘട്ട ലോക്ക്ഡൗണ് നടപ്പാക്കുക. മലപ്പുറത്തെ ട്രിപ്പിള് ലോക്ക്ഡൗണ് ഒഴിവാക്കി.

പുസ്തകങ്ങള് വില്ക്കുന്ന കടകള്, സ്വര്ണക്കടകള്, ടെക്സ്റ്റയില് എന്നിവ തിങ്കള് ബുധന് ദിവസങ്ങളില് അഞ്ചുമണിവരെ തുറക്കാം.

ബാങ്കുകള് തിങ്കള്, ബുധന്, വെള്ളി ദിവസങ്ങളില് തുറക്കാം. സമയം വൈകുന്നേരം അഞ്ചുവരെയായിരിക്കും.



Credits Kerala || Deshabhimani ​Online ​News https://ift.tt/34pRJ02

Comments

Archive

Contact Form

Send