നടൻ സന്തോഷ് കീഴാറ്റൂരിനെതിരായ മതരാഷ്ട്രവാദികളുടെ സൈബർ ആക്രമണത്തിൽ പ്രതിഷേധം
തിരുവനന്തപുരം > പ്രശസ്ത നടൻ സന്തോഷ് കീഴാറ്റൂരിനെതിരെ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന അധിക്ഷേപങ്ങളിൽ പുരോഗമന കലാസാഹിത്യസംഘം പ്രതിഷേധിച്ചു. തൻ്റെ സുഹൃത്തായ നടൻ ഉണ്ണി മുകുന്ദൻ്റെ ഒരു എഫ്ബി പോസ്റ്റിനു കീഴെ തികച്ചും സൗഹാർദ്ദപരമായി നടത്തിയ ഒരു കമൻ്റിനെ വക്രീകരിച്ച് മതവിദ്വേഷം വളർത്താനുള്ള നീക്കമാണ് സോഷ്യൽ മീഡിയയിലെ ആർഎസ്എസുകാർ നടത്തുന്നത്. രണ്ടുകലാകാരന്മാർ തമ്മിലുള്ള സ്നേഹപ്രകനങ്ങളിൽ പോലും കടന്നു കയറി മതഭീകരത സൃഷ്ടിക്കാനുള്ള നീക്കം അപലനീയമാണ്. ഈ മഹാമാരിയിൽ നിന്ന് ദൈവങ്ങൾ നമ്മെ രക്ഷിക്കുമോ? എന്ന് നെടുവീർപ്പിടാനുള്ള സ്വാതന്ത്ര്യമില്ലാത്ത ഒരു ലോകത്താണോ നമ്മൾ ജീവിക്കുന്നത്?.
കൃത്യമായ രാഷ്ട്രീയ ഉൾക്കാഴ്ചയോടെയും ഉന്നതമായ സാംസ്കാരിക ബോധത്തോടെയും പ്രവർത്തിക്കുന്ന കലാകാരനാണ് സന്തോഷ് കീഴാറ്റൂർ. മതവർഗ്ഗീയതക്കും ഫാസിസത്തിനുമെതിരെ അദ്ദേഹമെടുക്കുന്ന നിലപാടുകൾ ചിലരെ അലോസരപ്പെടുത്തുന്നുണ്ടാവാം. അതിനെ കള്ളപ്രചരണത്തിലൂടെ തടയിടാമെന്നു കരുതുന്നുണ്ടെങ്കിൽ അതിവിടെ ഫലപ്രദമാവുകയില്ലെന്ന് ഞങ്ങൾ ഓർമ്മിപ്പിക്കുന്നു - സംഘം പ്രസ്താവനയിൽ പറഞ്ഞു.
Credits Kerala || Deshabhimani Online News https://ift.tt/3eJMY63
Comments