പിപിഇ കിറ്റിനും മാസ്‌കിനുമടക്കം വില നിശ്‌ചയിച്ച്‌ സർക്കാർ; ദുരിതം മറികടക്കാന്‍ പ്രത്യേക പദ്ധതികള്‍

തിരുവനന്തപുരം > മെഡിക്കൽ അവശ്യവസ്തുക്കൾക്ക് വില നിശ്ചയിച്ച് സംസ്ഥാന സർക്കാർ. അവശ്യ വസ്തു നിയമപ്രകാരമാണ് വിജ്ഞാപനം. ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പാണ് വിജ്ഞാപനം ഇറക്കിയത്. കോവിഡ് പ്രതിരോധത്തിന് വേണ്ട മാസ്ക്, ​​ഗ്ലൗസ്, പിപിഇ കിറ്റ് അടക്കമുള്ള വസ്തുക്കളുടെ വിലയാണ് നിശ്ചയിച്ചിരിക്കുന്നത്.

ഇതുപ്രകാരം പിപിഇ കിറ്റിന് 273 രൂപ, എന് 95 മാസ്കിന് 22 രൂപ, ട്രിപ്പിള് ലെയര് മാസ്കിന് 3.90 പൈസ, ഫേസ് ഷീല്ഡിന് 21 രൂപ, ഡിസ്പോസിബിള് ഏപ്രണിന് 12 രൂപ, സര്ജിക്കല് ഗൗണിന് 65 രൂപ, പരിശോധനാ ഗ്ലൗസുകള്ക്ക് 5.75 പൈസ, ഹാന്ഡ് സാനിറ്റൈസര് 500 മില്ലിക്ക് 192 രൂപ, 200 മില്ലിക്ക് 98 രൂപ, 100 മില്ലിക്ക് 55 രൂപ, സ്റ്റിറയില് ഗ്ലൗസിന് ജോഡിക്ക് 15 രൂപ, എന്ആര്ബി മാസ്കിന് 80 രൂപ, ഓക്സിജന് മാസ്കിന് 54 രൂപ, ഹ്യുമിഡിഫയറുള്ള ഫ്ളോമീറ്ററിന് 1520 രൂപ, ഫിംഗര്ടിപ്പ് പള്സ് ഓക്സിമീറ്ററിന് 1500 രൂപ.



Credits Kerala || Deshabhimani ​Online ​News https://ift.tt/2RR952L

Comments

Archive

Contact Form

Send