മുല്ലപ്പള്ളി മാറണം; ന്യൂനപക്ഷ വിഷയങ്ങളിൽ കോൺഗ്രസ്‌ പരാജയപ്പെട്ടു:സമസ്‌ത


കോഴിക്കോട്> നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ കെ.പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് സമസ്തകേരള ജം ഇയ്യത്തുൽ ഉലമ(ഇ കെ വിഭാഗം). പരാജയ കാരണങ്ങൾ വിശദമായി പഠിച്ച് പാളിച്ചകൾ മനസിലാക്കാമെന്ന പതിവു പല്ലവി തെരഞ്ഞെടുപ്പിൽ തോറ്റമ്പിയ കോൺഗ്രസ് നേതൃത്വം ആവർത്തിക്കുകയാണ്– മുഖപത്രമായ സുപ്രഭാതത്തിലെ മുഖപ്രസംഗത്തിലൂടെയാണ് സമസ്തയുടെ വിമർശനം.

‘‘ന്യൂനപക്ഷ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടു. കോൺഗ്രസ് നേതൃത്വത്തിലെ ഒരു വിഭാഗത്തിന്റെ മനസിലിരിപ്പ് മാനത്തുകണ്ട കേരളത്തിലെ മതനിരപേക്ഷ സമൂഹം ഇടത് മുന്നണിക്കൊപ്പം നിന്നു. സി എ എ കേരളത്തിൽ നടപ്പിലാക്കില്ലെന്ന് പലവട്ടം കേരള മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിച്ചപ്പോഴും അതേപ്പറ്റി ക, മ എന്ന് ഉരിയാടാത്ത പല കോൺഗ്രസ് നേതാക്കളുണ്ടായിരുന്നു.

കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അവരിൽ പ്രധാനിയായിരുന്നു. നേമത്ത് കെ. മുരളീധരൻ മത്സരിച്ചപ്പോൾ അങ്ങോട്ടൊന്ന് എത്തിനോക്കാൻ മുല്ലപ്പള്ളി രാമചന്ദ്രൻ തയാറായില്ല. ഇത്തരം കെ പി സി സി പ്രസിഡന്റുമാരുണ്ടാകുമ്പോൾ എങ്ങനെയാണ് യു ഡി എഫ് ജയിച്ചുകയറുകയെന്നും സുപ്രഭാതം മുഖപ്രസംഗത്തിൽ ചോദിക്കുന്നു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3aX4t1B

Comments

Archive

Contact Form

Send