രാജ്യസഭയിലും ബിജെപിക്ക് ആശങ്ക
ന്യൂഡൽഹി
യുപിയിൽ ഭരണം നഷ്ടമായാൽ തുടർന്നുവരുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ജയിപ്പിക്കാൻ കഴിയുന്നവരുടെ എണ്ണം കുറയും. യുപിയിൽനിന്നുള്ള 31 രാജ്യസഭാംഗങ്ങളിൽ 11 പേർ അടുത്തവർഷം പകുതിക്കുശേഷം വിരമിക്കും. ഇതിൽ അഞ്ച് പേർ ബിജെപിക്കാരാണ്.
2022 ഏപ്രിൽ മുതൽ ആഗസ്തുവരെ രാജ്യസഭയിൽനിന്ന് വിരമിക്കുന്നവരില് 2018നുശേഷം പാർടിക്ക് ഭരണം പോയ ജാർഖണ്ഡ്, രാജസ്ഥാൻ, ഛത്തീസ്ഗഢ് എന്നിവിടങ്ങളില് നിന്നുള്ളവരുമുണ്ട്. കേരളം, ബംഗാൾ, തമിഴ്നാട് എന്നിവിടങ്ങളില് ബിജെപി തന്ത്രം പൊളിയുകയും ചെയ്തു. ഈ പരാജയഭീതിയും യുപിയിലെ ധ്രുവീകരണനീക്കത്തിലുണ്ട്.
Credits National || Deshabhimani Online News https://ift.tt/2T4nMQA
Comments