മുഖ്യമന്ത്രിക്ക്‌ അഭിനന്ദനവുമായി കാന്തപുരം

കോഴിക്കോട്> മികച്ച ഭൂരിപക്ഷം നേടി രണ്ടാമൂഴം ഉറപ്പാക്കിയ ഇടതുപക്ഷ സർക്കാറിനും മുഖ്യമന്ത്രി പിണറായി വിജയനും അഭിനന്ദനവുമായി സമസ്ത കേരള ജം ഇയ്യത്തുൽ ഉലമാ അഖിലേന്ത്യാ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ല്യാർ. ‘വിവിധതരം പ്രതിസന്ധികളിലൂടെ മലയാളികൾ കടന്നുപോയ അഞ്ചുവർഷക്കാലത്ത്, ജനങ്ങൾക്ക് ആവശ്യമുള്ള സേവനങ്ങൾ ലഭ്യമാക്കി പ്രതിസന്ധികളെ ഒന്നിച്ചുനിന്ന് നേരിടാൻ നേതൃത്വം നൽകിയ സർക്കാറിന്റെ നിലപാടിനുള്ള അംഗീകാരമാണിത്.

പൗരത്വവിഷയം മുസ്ലിംകളെ മാത്രം ബാധിക്കുന്ന പ്രശ്നമല്ല; ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളെ തകർക്കുന്നതാണ് എന്ന നിലയിൽ ബോധവത്കരണത്തിനും പ്രതിഷേധങ്ങൾക്കും മുഖ്യമന്ത്രി മുന്നിലുണ്ടായി . ബന്ധപ്പെടുന്ന കാര്യങ്ങളിൽ മാതൃകാപരമായ തീരുമാനം കൈക്കൊള്ളുന്ന സമീപനമായിരുന്നു .

മതേതര മൂല്യങ്ങൾ സമൂഹത്തിലേക്ക് ആഴത്തിൽ പടർത്തി, അടുത്ത അഞ്ചുവർഷങ്ങളിലും മികച്ച നിലയിൽ ഭരണത്തിന് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാറിന് കഴിയട്ടെ എന്നും കാന്തപുരം അഭിനന്ദന സന്ദേശത്തിൽ പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/2RlUV9B

Comments

Archive

Contact Form

Send